CNA
കൊച്ചി:
ദിലീപ്, തമന്ന ഭാട്ടിയ, അരുണ്‍ ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഒക്ടോബര്‍ ഇരുപത്തിയേഴ് വ്യാഴാഴ്ച നടന്നു.
'ബാന്ദ്ര' എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിന്റെ ജന്മദിനത്തിലാണ് ടൈറ്റില്‍ പ്രഖ്യാപനമുണ്ടായത്.
സൂപ്പര്‍ ഹിറ്റായ 'രാമലീല'യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ബാന്ദ്ര'.
അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്.
മുംബെയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
ത്രില്ലര്‍ മൂഡില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും മുതല്‍ മുടക്കുള്ളതാണ്.
ബോളിവുഡ്ഡിലെ നിരവധി താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ ശരത് കുമാര്‍, ഈശ്വരി റാവു, വിടിവി ഗണേഷ്, ഡിനോ മോറിയ, ആര്യന് സന്തോഷ്, സിദ്ദിഖ്, ലെന, കലാഭവന്‍ ഷാജോണ്‍, ജൈസേ ജോസ് തുടങ്ങി നിരവധി താരങ്ങളുടെ സാന്നിദ്ധ്യമുണ്ട്.
ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ.
ക്യാമറ- ഷാജി, പ്രൊജക്ട് ഡിസൈനര്‍- നോബിള്‍ ജേക്കബ്ബ്.
അജിത് വിനായക് ഫിലിംസിന്റെ ബാനറില്‍ വിനായക് അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
- വാഴൂര്‍ ജോസ്.
ഫോട്ടോ- രാംദാസ് മാത്തൂര്‍.
Online PR - CinemaNewsAgency.Com