CNA
കൊച്ചി:
മെയ് പന്ത്രണ്ട് വെള്ളിയാഴ്ച ഫോര്‍ട്ട് കൊച്ചി - അസോറ കഫെ എന്ന ഹോട്ടലിലാണ് ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ബസുക്ക' എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.
മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കാനെത്തുന്നത് ഈ ലെക്കേഷനിലാണ്. മെയ് പത്തിന് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും പന്ത്രണ്ടിനാണ് മമ്മൂട്ടി എത്തുന്നത്.
ആദ്യ രണ്ടു ദിവസങ്ങളില്‍ യുവനിരയിലെ ശ്രദ്ധേയനായ ഷൈന്‍ ടോം ചാക്കോ അടക്കമുള്ള അഭിനേതാക്കള്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.
ഗയിം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം തികഞ്ഞ ഹൈടെക്ക് മൂവിയായിരികും.
പുത്തന്‍ ചിന്തകളും കൗശലവും, ബുദ്ധിയ്യം ഒത്തുചേര്‍ന്ന ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഒരു പക്ഷെ സമീപകാലത്തെ ഏറ്റവും പുതുമയും വ്യത്യസ്ഥവുമായ കഥാപാത്രം.
ട്രാവലും, ഉദ്വേഗവും കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം നല്‍കുകയാണ് നവാഗതനായ ഡിനു ഡെന്നിസ്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന് കൂടിയാണ് ഡിനോ ഡെന്നിസ്.
ഗൗതം വാസുദേവ മേനോന്, സണ്ണിവെയ്ന്, ഷറഫുദ്ദീന് ജഗദീഷ്, സിദ്ധാര്‍ത്ഥ് ഭരതന്, സുമിത് നേവല്‍ (ബ്രിഗ് ബി ഫെയിം), സ്ഫടികം ജോര്‍ജ്, ദിവ്യാ പിള്ള, ഐശ്യര്യാ മേനോന് എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം- മിഥുന് മുകുന്ദന്, ചായാഗ്രഹണം- നിമേഷ് രവി, എഡിറ്റിംഗ്- നിഷാദ് യൂസഫ്, കലാസംവിധാനം- അനീസ് നാടോടി, ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടര്‍- സുജിത്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- ഷെറിന് സ്റ്റാന്‍ലി, രാജീവ് പെരുമ്പാവൂര്‍.
പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ജു ജെ.
തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.
കൊച്ചി, കോയമ്പത്തൂര്‍, ബാംഗ്ളൂര്‍ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രികരണം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
ഫോട്ടോ: ബിജിത്ത് ധര്‍മ്മടം.
Online PR - CinemaNewsAgency.Com