CNA
അങ്കമാലി:
പ്രശസ്ത നടന് സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലിയില്‍ പൂര്‍ത്തിയായി.
സായ്കുമാര്, കലാരഞ്ജിനി, മണികണ്ഠന് പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്, നന്ദു പൊതുവാള്, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, പാല്‍തൂ ജാന്‍വര്‍ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമ നമ്പ്യാര്‍, സൈജു ക്കുറുപ്പ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സൈജു കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു.
മനു മഞ്ചിത്ത് എഴുതിയ വരികള്‍ക്ക് സാമുവല്‍ എ ബി ഈണം പകരുന്നു.
എഡിറ്റിംഗ്- ഷഫീഖ് വി ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശ്രീജിത്ത് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിതേഷ് അഞ്ചുമന, കലാസംവിധാനം- ബാബു പിള്ള, മേക്കപ്പ്- മനോജ് കിരണ്‍ രാജ്, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, സ്റ്റില്‍സ്- ജസ്റ്റിന് ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സാംസണ് സെബാസ്റ്റ്യന്‍, അസോസിയേറ്റ് ഡയറക്ടര്‍- അര്ജ്ജുന് ലാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- അല്സിന് ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആര് പ്രദീപ്, സൗണ്ട് ഡിസൈനര്‍- ധനുഷ് നായനാര്‍, സൗണ്ട് മിക്സിംഗ്- വിപിന്‍ നായര്‍, വിഎഫ്എക്സ്- ജോബിന് ജോസഫ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീസ്- കല്ലാര്‍ അനില്‍, ജോബി ജോണ്‍,
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com