സി എന്‍ എ-
കുറ്റിപ്പുറം:
നടന് ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ കുഞ്ചാക്കോബോബന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭീമന്റെ വഴി'യുടെ ചിത്രീകരണം കുറ്റിപ്പുറത്തു ആരംഭിച്ചു.
കുറ്റിപ്പുറത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവും ചെമ്പന്‍ വിനോദാണ്. ഒപ്പം നടി റീമാ കല്ലിങ്കലും സംവിധായകന് ആഷിക് അബുവും പങ്കുചേരുന്നു. ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സും ഒ പി എം സിനിമാസിന്റെയും സംയുക്ത സംരംഭമായ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ കൂടാതെ ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിന്നു ചാന്ദ്നിയാണ് നായിക.
കുഞ്ചാക്കോബോബനും ചെമ്പന്‍ വിനോദും ഒരുമിച്ച് എത്തുന്ന പ്രഥമ ചിത്രവും കൂടിയാണിത്. അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന് നിര്‍വഹിക്കുന്നു.
ഡേവിസണ്‍ സി.ജെയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
സംഗീതം വിഷ്ണു വിജയന്, ഗാനരചന മുഹ്സിന് പരാരി, എഡിറ്റര്‍ നിസാം കഡിരി, കലസംവിധാനം അഖില്‍രാജ് ചിറയില്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, കോസ്റ്റുംസ് മാഷര്‍ ഹംസ, മേക്കപ്പ് ആര് ജി വയനാടന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ശ്രീജിത് ബാലന്, ആബിദ് അബു, ഡിസൈന്‍ പോപ്കോണ്‍. 'ഭീമന്റെ വഴി' 2021 ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.