Editor- MM Kamath
കൊച്ചി:
ദീപക് പറമ്പോല്‍, സുധീഷ്, ഇന്ദ്രന്‍സ്, ഷൈന്‍ ടോം ചാക്കോ, പ്രയാഗ മാര്ട്ടിന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷൈജു അന്തിക്കാട് സംവിധാനം ചെയ്യ്ത 'ഭൂമിയിലെ മനോഹര സ്വകാര്യം' ആമസോണ്‍ പ്രൈമില്‍ റിലീസായി.
കോവിഡ് മഹാമാരിയുടെ ഭാഗമായുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് റിലീസ് ചെയ്ത് അധിക വൈകാതെ തന്നെ തിയ്യറ്ററില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്ന ചിത്രമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം'.
മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച 'ഭൂമിയിലെ മനോഹര സ്വകാര്യം' ഇപ്പോള്‍ Amazon Prime ലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ്.
അഹമ്മദും അന്നയും കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ്, അവരുടെ മാതാപിതാക്കളും നല്ല സുഹൃത്തുക്കളാണ്.
പരസ്പരം സ്നേഹിച്ചിരുന്ന രണ്ടുപേരും അങ്ങേയറ്റം മതപരമായ കുടുംബങ്ങളില്‍ പെട്ടവരായിരുന്നു.
പെട്ടെന്ന് ഒരു ദിവസം ഒന്നും വെളിപ്പെടുത്താതെ അഹമ്മദ് തന്റെ ജന്മസ്ഥലം വിട്ടുപോകാന്‍ തീരുമാനിക്കുന്നു. അന്നയോട് തന്നെ മറന്ന് മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുന്നു.
തുടര്‍ന്ന് സംഭവിക്കുന്ന ഹൃദയ സ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്ന ചിത്രത്തില്‍ ഷൈജു അന്തിക്കാട് ദൃശ്യവല്‍ക്കരിക്കുന്നത്.
ചിത്രത്തില്‍ ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, അഭിഷേക് രവീന്ദ്രന്, നിഷ സാരംഗ്, അഞ്ജു അരവിന്ദ്, മഞ്ജു സതീഷ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ബൈയോസ്ക്കോപ്പ് ടാക്കീസസിന്റെ ബാനറില്‍ രാജീവ് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്റോണിയോ മൈക്കിള്‍ നിര്‍വ്വഹിക്കുന്നു.
എ ശാന്തകുമാര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്ത്, എ ശാന്തകുമാര്‍ എന്നിവരുടെ വരികള്‍ക്ക് സച്ചിന് ബാലു സംഗീതം പകരുന്നു. വിജയ് യേശുദാസ്, സിത്താര വാരിയര്‍, ദേവദത്ത് ബിജിബാല്‍, സച്ചിന് ബാലു എന്നിവരാണ് ഗായകര്‍.
എഡിറ്റര്‍- വി സാജന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഉഷ രാജീവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് കാരന്തൂര്‍, കല- സതീഷ് നെല്ലായ, കളറിസ്റ്റ്- രമേശ് സി പി, അസോസിയേറ്റ് ഡയറക്ടര്‍സ്- സുരേന്ദ്രകുമാര്‍, വൈശാഖ് അന്തിക്കാട്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com