CNA
കൊച്ചി:
ടൊവിനോ തോമസിന്റെ 'ഒരു മെക്സിക്കന്‍ അപാരത' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അനൂപ് കണ്ണന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണന്, രേണു എ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
ടൊവിനോ തോമസിന്റെ 'മറഡോണ' എന്ന ചിത്രത്തിനു ശേഷം വിഷ്ണു നാരായണന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്, സൂരാജ് വെഞ്ഞാറമൂട്, ലിജോ മോള്, ശ്രുതി രാമചന്ദ്രന് തുടങ്ങിയ പ്രമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രശസ്ത ചലച്ചിത്ര നടന് ദിലീഷ് പോത്തന് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍, ബിജു മേനോന്, സൂരാജ് വെഞ്ഞാറമൂട് എന്നിവര്‍ ചേര്‍ന്ന് ആദ്യ ക്ലാപ്പടിച്ചു.
മനീഷ് മാധവന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രാജേഷ് ഗോപിനാഥന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു.
സംഗീതം- സുഷിന് ശ്യാം, എഡിറ്റര്‍- ഷൈജു ശ്രീ ധരന്‍, ടോബി ജോണ്‍.
പ്രൊഡക്ഷന്‍ കണ്ട്രോളര്- സെബീര്‍ മലവെട്ടത്ത്, കല- ഇന്ദുലാല്‍, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം- സുനില്‍ ജോര്‍ജ്ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീജിത്ത് നായര്‍, സുമിത് സോമശേഖരന്‍, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്, പരസ്യക്കല- ഓള്‍ഡ് മോങ്ക്സ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com