എ എസ് ദിനേശ്-
കൊച്ചി:
ജോയ് മാത്യു, അനീഷ് ജി മേനോന്, സങ്കീര്‍ത്തന സുനീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജാസിക് അലി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബൈനറി'.
മലയാള സിനിമയിലെ പ്രശസ്ത താരങ്ങളായ ഷീല, സുരഭി, വിനോദ് കോവൂര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ 'ബൈനറി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, കോഴിക്കോട് വെച്ച് റിലീസ് ചെയ്തു.
ആര്.സി. ഗ്രൂപ്പിന്റെ ബാനറില്‍ മിറാജ് മുഹമ്മദ്, രാജേഷ് ബാബു ശൂരനാട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ബൈനറി' എന്ന സിനിമയില്‍ ലെവിന്‍, നവാസ് വള്ളിക്കുന്ന്, കിരണ്‍ രാജ്, ചാലിയാര്‍ രഘു, നിര്‍മ്മല്‍ പാലാഴി, ഹരിത തുടങ്ങിയവരും അഭിനയിക്കുന്നു.
ക്യാമറ- സജേഷ് രാജ്, സംഗീതം- എം കെ അര്ജ്ജുനന്, കഥ, തിരക്കഥ- ജ്യോതിഷ് നാരായണന്, ബിനോയ് പി.എം, സംഭാഷണം- ചാലിയാര്‍ രഘു, ചീഫ് അസോസിയേറ്റ്- സച്ചി ഉണ്ണികൃഷ്ണന്, ഡിസൈന്‍- അദില്‍ ഒല്ലൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിജേഷ് നെല്ലിക്കുന്നുമ്മേല്‍.
എറ്റവും നൂതനമായ ടെക്നോളജി ഉപയോഗിച്ച് ബാങ്കിലുള്ള സാധാരണക്കാരന്റെ പണം എങ്ങനെ അപഹരിക്കപ്പെടുന്നുവെന്ന് ദൃശ്യവിസ്മയത്തോടെ വെളിപ്പെടുത്തുന്ന ത്രില്ലര്‍ ചിത്രമാണ് 'ബൈനറി'. പി.ആര്.ഒ.- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com