സി എന്‍ എ-
കൊച്ചി:
'എസ്കേപ്പ് ഫ്രം ബ്ലാക്ക് വാട്ടര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ തിരക്കഥാകൃത്ത് യദുകൃഷ്ണന്, 'സീക്രട്ട് ഇന്റലിജന്‍സ്', 'ദിസ് ഈസ് വാര്', 'പാരാനോര്‍മല്‍ ട്രാ സേഴ്സ്', 'ഹൗസ് ഓഫ് എജ്സ്', 'ആക്ഷന്‍ പ്ലിക്ക് ഔട്ജ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് ജെ.എല്‍ എന്നീ മലയാളികള്‍ 'ബ്ലഡ് ഹണ്ട്' എന്ന പുതിയ ഹോളിവുഡ് ചിത്രത്തിലൂടെ ഹോളിവുഡില്‍ ശ്രദ്ധേയരാവുന്നു.
ഹോളിവുഡിലെ പ്രസിദ്ധതാരങ്ങളായ ലൂയിസ് മാന്‍ഡിലര്‍, റോബര്‍ട്ട് ലസാഡോ, എന്നിവരെ അണിനിരത്തിയാണ് ഇവര്‍ പുതിയ ചിത്രം സവിധാനം ചെയ്യുന്നത്.
ഹോളിവുഡ് സിനിമയില്‍ ശ്രദ്ധേയനായ ലൂയിസ് മാന്‍ഡിലര്‍, 'മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിങ്', 'ദി ഡെബ്റ്റ് കളക്ടര്‍', 'അവഞ്ചു്മെന്റ്', 'ഡെബ്റ്റ് കളക്ടര്‍മാര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. ഇറ്റാലിയന്‍ അമേരിക്കക്കാരനായ റോബര്‍ട്ട് ലസാഡോ, 'ദി മ്യൂല്‍', 'നെവര്‍ ഡണ്‍', 'ഡെത്ത് റേസ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്.
ഹോളിവുഡിലെ പ്രശസ്ത താരങ്ങളെ, പുതിയ ചിത്രമായ 'ബ്ലഡ് ഹണ്ടില്‍' ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന്, യദു കൃഷ്ണനും, സന്ദീപും അറിയിച്ചു. അമേരിക്കയില്‍ ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രം നാല്പതോളം രാജ്യങ്ങളില്‍ റിലീസ് ചെയ്യും.
ഒരു സൈക്കോളജിക്കല്‍ ആക്ഷന്‍ ചിത്രമായ 'ബ്ലഡ് ഹണ്ട്', ഹോളിവുഡിലെ കൂടുതല്‍ പ്രസിദ്ധരായ ടെക്നീഷ്യന്മാരെയും, നടീനടന്മാരെയും അണിനിരത്തിയാകും നിര്‍മ്മിക്കുക. ഹോളിവുഡിലെ പ്രസിദ്ധമായ ഒരുവിതരണ കമ്പനി ചിത്രം ഏറ്റെടുക്കാന്‍ എത്തിക്കഴിഞ്ഞു.
പി.ആര്.ഒ- അയ്മനം സാജന്.
Online PR- CNA.