സി എന്‍ എ-
കൊച്ചി:
ഹൊറര്‍, സസ്പെന്‍സ്, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മൂഡില്‍ 'ബ്ലഡ് മൂണ്‍' എന്ന ചിത്രം ഒരുങ്ങുന്നു.
ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം ലുലുമാരിയറ്റ് ഹോട്ടലില്‍ വെച്ച് പ്രശസ്ത നടി നേഹ സക്സേന നിര്‍വഹിച്ചു.
ആര്.എസ്. ജെ. പി. ആര്. എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ രഘു ചന്ദ്രന് ജെ മേനോന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ന്യൂജനറേഷന് ചിത്രമായ 'വവ്വാലും പേരക്കയും' എന്ന ആദ്യ ചിത്രം ഉടന്‍ റിലീസ് ചെയ്യും.
നിരവധിവര്ഷങ്ങളായി ഫിലിംസ്റ്റുഡിയോ രംഗത്ത് പ്രവര്‍ത്തിക്കുന്ന സജി ലൂക്കോസ് ആണ് 'ബ്ലഡ് മൂണ്‍' സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ മാസം അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ രചന ഹരിപ്പാട് ഹരിലാല്‍ നിര്‍വഹിക്കുന്നു.
ചായാഗ്രഹണം- സന്തോഷ് അനിമ, എഡിറ്റിംഗ്- രഞ്ജിത്ത് ആര്, സംഗീതം- രാജേഷ് ബാബു കെ.
നേഹ സക്സേന പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഒട്ടനവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്ട്രോളര്- തങ്കപ്പന് വിസ്മയ, പ്രോജക്ട് ഡിസൈനര്‍- അനു കുട്ടന്, കൊറിയോഗ്രാഫര്‍- ശ്രീ സെല്‍വി ചെന്നൈ, വിഷ്വല്‍ എഫക്റ്റ്സ്- മഡ്ഡ് ഹൗസ് കൊച്ചി, സൗണ്ട് ഡിസൈനര്‍- ജെയ്സണ്‍ കോട്ടെക്കുളം, സ്റ്റുഡിയോ- കെ സ്റ്റുഡിയോസ് കൊച്ചി, പി ആര് ഒ- എം കെ ഷെജിന്‍ ആലപ്പുഴ.
Online PR - CNA.