CNA
കൊച്ചി:
ടോണി സുകുമാര്‍ സംവിധാനം ചെയ്ത 'ബൊണാമി', 51st കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാന അവാര്‍ഡിന് പുറമെ ചിത്രം ഇതിനോടകം നിരവധി ദേശീയ-രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
കോയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിന്‍സീര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അഞ്ചലി, സിദ്ധാര്‍ത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാന്,പ്രശാന്ത് വാഗമണ്‍, ഷൈലജ അമ്പു എന്നിവരാണ് പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
കഥയുടെയും ജീവിതത്തിന്റെയും വ്യത്യസ്ത ലോകങ്ങളില്‍ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
രാജ്കുമാര് ഛായാഗ്രഹണവും, പ്രിന്‍സ് ഫിലിപ്പ് എഡിറ്റിംഗും തിരക്കഥയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് രഘുപതി പൈ. ശബ്ദ മിശ്രണം- ജി.ഹരി, പശ്ചാത്തല സംഗീതം- ജിനു വിജയന്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജയന് നായര്‍, വിഷ്വല്‍ അനിമേഷന്‍- സോബിന്‍ ജോസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- പ്രമോദ് പടിയത്ത്, ടെക് നിക്കല്‍ സപ്പോട്ട്- സിന്റോ ഡേവിഡ് (ലൈം മീഡിയ), കളറിസ്റ്റ്- മഹാദേവന്, ഗാനരചന- വാക്കനാട് സുരേഷ്, പ്രദീഷ് ലാല്‍. ഗായകര്‍- അനില്‍ റാം, നാരായണി ഗോപന്, ചന്ദ്രശേഖര്‍.
Online PR - CinemaNewsAgency.Com