CNA
കൊച്ചി:
'ബൊണാമി'യിലെ ആദ്യ ഗാനം 'നെല്ല് വിളയും' പുറത്തിറങ്ങി. ചലചിത്ര താരം അജു വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ഗാനം റിലീസ് ചെയ്തത്. സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു റിലീസ്.
രഘുപതി പൈ സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് അനില്‍ റാം, ഗാനം രചന വാക്കാനാട് സുരേഷ്.
ടോണി സുകുമാര്‍ സംവിധാനം ചെയ്ത 'ബൊണാമി' 51st കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാന അവാര്‍ഡിന് പുറമെ AICFF 2021 മികച്ച സിനിമയായും തിരഞ്ഞെടുക്കപെട്ടിരുന്നു. കൂടാതെ ചിത്രം ഇതിനോടകം നിരവധി ദേശീയരാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
കോയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിന്‍സീര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അഞ്ജലി, സിദ്ധാര്‍ത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാന് എന്നിവരാണ് പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
കഥയുടെയും ജീവിതത്തിന്റെയും വ്യത്യസ്ത ലോകങ്ങളില്‍ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിന്റെ കഥയാണ് ഈ ചിത്രം പങ്കുവെക്കുന്നത്.
രാജ്കുമാര് ഛായാഗ്രഹണവും, പ്രിന്‍സ് ഫിലിപ്പ് എഡിറ്റിംഗും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നു.
സംഗീതം- രഘുപതി പൈ, ശബ്ദ മിശ്രണം- ജി.ഹരി, പശ്ചാത്തല സംഗീതം- ജിനു വിജയന്, ആര്‍ട്ട്, കോസ്റ്റ്യൂം & മേക്കപ്പ്- ഫിം ബോക്സ്, ഗാനരചന- വാക്കനാട് സുരേഷ്, പ്രദീഷ് ലാല്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജയന് നായര്‍, വിഷ്വല്‍ അനിമേഷന്‍- സോബിന്‍ ജോസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- പ്രമോദ് പടിയത്ത്, ടെക് നിക്കല്‍ സപ്പോര്‍ട്ട്- സിന്റോ ഡേവിഡ് (ലൈം മീഡിയ), കളറിസ്റ്റ്- മഹാദേവന്, ഡിസൈന്‍- റോബിന് നരിതൂകില്‍.
ഗായകര്‍- അനില്‍ റാം, നാരായണി ഗോപന്, ചന്ദ്രശേഖര്‍.
Online PR - CinemaNewsAgency.Com