എം.എം. കമ്മത്ത്-
കൊച്ചി:
നവാഗതനായ ടോണി സുകുമാര്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് 'ബൊണാമി'.
നാരായണി ഗോപന് ആലപിച്ച 'നേരം പോയ്...' എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസായിരിക്കുകയാണ്. സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ ലിറിക്കല്‍ വീഡിയോ റിലീസായത്.
രഘുപതി പൈ സംഗീതം നല്കിയ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രതീഷ് ലാല്‍ ആണ്.
'ബൊണാമി' 51-ാമത് കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാന അവാര്‍ഡിന് പുറമെ ചിത്രം ഇതിനോടകം നിരവധി ദേശീയരാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
കോയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിന്‍സീര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അഞ്ചലി, സിദ്ധാര്‍ത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം ഷാജഹാന്, വാക്കനാട് സുരേഷ്, പ്രശാന്ത് വാഗമണ്‍, ഷൈലജ അമ്പു, രഞ്ജിത്ത് ഗോവിന്ദമംഗലം എന്നിവരാണ് പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്
കഥയുടെയും ജീവിതത്തിന്റെയും വ്യത്യസ്ത ലോകങ്ങളില്‍ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഛായാഗ്രഹണം: രാജ്കുമാര്, പ്രിന്‍സ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.
ഗായകര്‍: നാരായണി ഗോപന്, റിഥം & കോഡ്സ്: അജയന്, മിക്സിംഗ് & മാസ്റ്ററിംഗ്: കിരണ്‍ ലാല്‍. ചവൂ, കൊച്ചി, റെക്കോര്‍ഡിംഗ് സ്റ്റുഡിയോ: K7, കൊച്ചി,
ലിറിക് വീഡിയോ: വയലറ്റ് ഫ്രെയിംസ്, മ്യൂസിക് കോഓര്‍ഡിനേറ്റര്‍: മെസ്മിന്‍ സന്തോഷ്.
സൗണ്ട് ഡിസൈന്‍: ജി ഹരി, വസ്ത്രാലങ്കാരം / മേക്കപ്പ്: ഫിലിംബോക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അജയന് നായര്‍, വിഎഫ്എക്സ്: സോബിന്‍ ജോസ്, ഡി / കളറിസ്റ്റ്: മഹാദേവന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രമോദ് പടിയത്ത്, സാങ്കേതിക പിന്തുണ: സിന്റോ ഡേവിഡ് (ലൈം മീഡിയ), ഡിസൈന്‍: റോബിന് നരിതൂക്കില്‍.
Online PR - CinemaNewsAgency.Com