CNA
കൊച്ചി:
ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്. എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച് മനു സുധാകരന് സംവിധാനം ചെയ്യുന്ന 'ബൂമറാങ്' എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഈ ചിത്രം ഫെബ്രുവരി ഇരുപത്തിനാലിന് പ്രദര്‍ശനത്തിനെത്തുന്നു.
സംയുക്ത മേനോന്, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, ഡൈന്‍ ഡേവിഡ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിവേക് വിശ്വം, അഖില്‍ കവലയൂര്‍, ഹരികുമാര്‍, നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
തിരക്കഥ, സംഭാഷണം: കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം: വിഷ്ണു നാരായണന്, എഡിറ്റിംഗ്: അഖില്‍ എ ആര്, ഗാനരചന: അജിത് പെരുമ്പാവൂര്‍,
സംഗീതം: സുബീര്‍ അലി ഖാന്, പശ്ചാത്തല സംഗീതം: കെ പി, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജു ജെ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ആന്റണി ഏലൂര്‍, ഷെമീം, കലാസംവിധാനം: ബോബന് കിഷോര്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം: ലിജി പ്രേമന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിവേക് വിശ്വം, ലൈന്‍ പ്രൊഡ്യൂസര്‍: സഞ്ജയ് പാല്, സ്റ്റില്‍സ്: പ്രേം ലാല്‍ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടര്‍: വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്,
അസിസ്റ്റന്റ് ഡയറക്ടര്‍: ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്, ആകാശ് അജിത്, നോബിന് വര്‍ഗീസ്, PRO: വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com