CNA
കൊച്ചി:
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന സിനിമയുടെ ഒഫിഷ്യല്‍ ടീസര്‍ റിലീസായി.
പ്രയാഗ മാര്ട്ടിന് നായികയാവുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ശാലു റഹീം, ജോണി ആന്റണി, ശ്രീകാന്ത് മുരളി, സലിം കുമാര്‍, അല്‍ത്താഫ് സലീം, ശ്രീലക്ഷമി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ബി ത്രി എം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ അലി നിര്‍വ്വഹിക്കുന്നു.
കൈതപ്രം, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു.
എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനില്‍ അങ്കമാലി, കലാസംവിധാനം- അജയന് മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നസീര്‍ കാരന്തൂര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com