CNA
കൊച്ചി:
മദ്രാസ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ധന്യാ നാഥ് നേടി.
'ബട്ടര്‍ഫ്ളൈ_ഗേള്‍_85' എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്.
ഇതിനോടകം നിരവധി ദേശീയ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ അവാര്‍ഡുകള്‍ നേടിയ 'ബട്ടര്‍ഫ്ളൈ_ഗേള്‍_85' എന്ന സിനിമയുടെ പ്രധാന പ്രമേയം സോഷ്യല്‍ മീഡിയ ഐഡന്റിറ്റി ക്രൈസിസ് ആണ്.
ഇന്ന് സോഷ്യല്‍ മീഡിയ എത്ര മാത്രം ആളുകളുടെ വ്യക്തിത്വത്തെ ബാധിക്കുന്നു എന്നതും ജീവിത യാഥാര്‍ത്ഥ്യങ്ങളുമായുള്ള അവരുടെ പൊരുത്തക്കേടുകളും ആണ് 'ബട്ടര്‍ഫ്ളൈ_ഗേള്‍_85' എന്ന സിനിമ പറയുന്നത്.
ഒരു പുതിയ സിനിമാ അനുഭവത്തിനാണ് 'ബട്ടര്‍ഫ്ളൈ_ഗേള്‍_85' എന്ന സിനിമയിലൂടെ ശ്രമിച്ചതെന്ന് സംവിധായകന് പ്രശാന്ത് മുരളി പദ്മനാഭന് പറഞ്ഞു.
4ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി.വി. വിശ്വനാഥന് ആണ് ചിത്രം നിര്‍മിക്കുന്നത്.
ഇഷിക എമില്‍, കലേഷ് പരമേശ്വര്‍, ഷിന്‍സ് ഷാന്‍, അന്‍വര്‍ സാദിക്ക്, ജീവന് ശിവദാസ്, ഗീത ജിത്തു, ലുക്ക്മാന്‍, പ്രശസ്ത്, മാധേഷ് റാം,
പ്രതീഷ്, അമ്മു, ദര്‍ശന എമില്‍, സ്വീറ്റി ബെര്‍ണാഡ്, അനുപ്രഭ ലാല്‍, എബിന് എന്നിവര്‍ അഭിനയിക്കുന്നു.
ആനന്ദ് മധസൂദനന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകന് അനില്‍ വിജയ് ആണ്.
എഡിറ്റിംഗ്- സുനീഷ് സെബാസ്റ്റ്യന്‍, കോസ്റ്റ്യൂം ഡിസൈനര്‍- ധന്യ നാഥ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് ശങ്കരപ്പിള്ള, സൗണ്ട് ഡിസൈന്‍- അരുണ്‍ രാമ വര്‍മ്മ, മിക്സിംഗ്- ജിജു ടി ബ്രൂസ്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, പോസ്റ്റര്‍ ഡിസൈന്‍- ലിജോ ജെറാള്‍ഡ്.
കൊച്ചി, തിരുപ്പൂര്‍ എന്നീ സ്ഥലങ്ങള്‍ ആണ് പ്രധാന ലൊക്കേഷനുകള്‍.
ഫിലിം ഫെസ്റ്റിവല്‍ റണ്ണിന് ശേഷം ഉടന്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചുണ്ട്.
Online PR - CinemaNewsAgency.Com