എംകെ ഷെജിന്‍-
കൊച്ചി :
Batman, Superman, Spiderman ശ്രേണിയിലേക്ക് ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ലാമോര്‍ മീഡിയയുടെ ബാനറില്‍ സില്‍വര്‍ ഔളുമായി സഹകരിച്ച് 'ക്യാറ്റ് മാന്‍' എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. ആദ്യ അവസാനം വരെ കൗതുകം ജനിപ്പിക്കുന്ന രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. 'Bangles' എന്ന ചിത്രത്തിനുശേഷം ഡോ. സുവിദ് വില്‍സണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'ക്യാറ്റ് മാന്‍'. യക്ഷിയും ഞാനും ഫെയിം ഗൗതം ആണ് നായകന്. '335 കിലോമീറ്റ്ര്സ്' എന്ന തമിഴ് ചിത്രത്തിലെ ഹീറോയിന് ശിഖ സാധ്വള് ആണ് നായിക. ഡോ. നിഖില്‍ ആണ് 'CATMAN'ല്‍ വില്ലന്‍ കഥാപാത്രത്തെ അവതിപ്പിക്കുന്നത്.
കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും ഒന്നിച്ചു ആസ്വദിക്കാന്‍ പറ്റിയ സിനിമയാണ് 'CATMAN'. പ്രതേക പരിശീലനം ലഭിച്ച പേര്‍ഷ്യന്‍ പൂച്ചയും പട്ടികുട്ടികളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നൂ എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. Covid കാലത്തെ പ്രതിസന്ധി കാണിക്കിലെടുത്തുകൊണ്ട് തീയേറ്ററില്‍ പ്രിവ്യൂ ഷൊ സങ്കടിപ്പിച്ചു കൊണ്ട് സിനിമ പ്രദര്‍ശനം തുടങ്ങാനാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആയിരിക്കും പ്രദര്‍ശനം നടത്തുക. ചങ്ങനാശ്ശേരി പരിസരപ്രദേശങ്ങളില്‍ പൂര്‍ത്തിയായ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ദൃശ്യവിസ്മയം ഒരുക്കുന്നു. ചലന്ഞ്ച് എടത്തിടന് ആണ് 'CATMAN'ന്റെ എക്സക്യൂട്ടീവ് പ്രൊഡ്യൂസര്‍. പിആര്‍ഒ- എംകെ ഷെജിന്‍ ആലപ്പുഴ.