സി എന്‍ എ-
കൊച്ചി:
ആദ്യഅവസാനം വരെ കൗതുകം ജനിപ്പിക്കുന്ന ത്രില്ലര്‍ രംഗങ്ങളുമായി ആക്ഷന്‍ ചിത്രമായ 'ക്യാറ്റ്മാന്‍' ട്രയ്ലര്‍ പുറത്തിറങ്ങി. മലയാളസിനിമയിലെ പ്രശസ്ത താരങ്ങളായ കുഞ്ചാക്കോ ബോബന്, നരെന്‍, സുരാജ് വെഞ്ഞാറമൂട് കലാഭവന്‍ ഷാജോണ്‍, അജ്മല്‍ അമീര്‍, ദേവന്, അനുസിത്താര, ഹണി റോസ്, സംവിധായകരായ സജി സുരേന്ദ്രന്, ശ്യാംധര്‍, ജിസ് ജോയ് എന്നിവരുടെ ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങിയ ട്രെയ്ലറിനു വന്‍ സ്വീകരണം ആണ് ലഭിക്കുന്നത്.
'ബാങ്കിള്‍സ്' എന്ന ചിത്രത്തിനു ശേഷം ഡോ. സുവിഡ് വില്‍സണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മിനി മൂവി ആണിത്.
'യക്ഷിയും ഞാനും' ഫെയിം ഗൗതം നായകന് ആകുന്ന ചിത്രത്തില്‍ ശിഖ സാധ്വല് നായികയാവുന്നു. ഡോ. നിഖില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പിര്‍ഒ- എം കെ ഷെജിന്‍.