CNA
കൊച്ചി:
തിയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത മലയാള ചിത്രങ്ങളില്‍ ഏറ്റവും വലിയ ഹിറ്റായി മമ്മൂട്ടിയുടെ സിബിഐ 5; ദ ബ്രെയിന്‍. ജൂണ്‍ 12നാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫല്ക്സിലൂടെ റിലീസ് ചെയ്തത്.
ജൂണ്‍ 13 മുതല്‍ 19 വരെയുള്ള കണക്കു നോക്കുമ്പോള്‍ ലോക സിനിമകളില്‍ നാലാം സ്ഥാനത്താണ് സിബിഐ 5. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാമത്തെ ആഴ്ചയും സിബിഐ 5 നാലാം സ്ഥാനത്ത് തുടര്‍ന്നു.
'ദാ റോത്ത് ഓഫ് ഗോഡ്', 'സെന്‍തൗറോ', 'ഹേര്‍ട്ട് പരേഡ്' എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സിബിഐയ്ക്ക് മുന്നിലുള്ളത്.
റിലീസ് ചെയ്ത് 8 ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകളാണ് ചിത്രം പൂര്‍ണമായി കണ്ടത്.
ഗള്‍ഫ് രാജ്യങ്ങളിലും പാക്കിസ്ഥാന്, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെന്‍ഡിങ്ങിലെത്തി.
സിബിഐ സീരീസിലെ അഞ്ചാം ചിത്രമായാണ് സിബിഐ 5 ദ ബ്രെയ്ന്‍ എത്തിയത്. വമ്പന്‍ പ്രീ റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിനെ ഡൗണ്‍ഗ്രേഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായകന് കെ.മധു ആരോപിച്ചിരുന്നു.
ബോക്സ് ഓഫീസില്‍ ചിത്രം ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആദ്യ 9 ദിവസത്തെ കണക്കുകള്‍ പ്രകാരം 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. രഞ്ജി പണിക്കര്‍, സുദേവ്, ആശ ശരത്ത് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.
എസ്എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കിയത്. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു 'സിബിഐ 5'. 1988ല്‍ 'ഒരു സിബിഐ ഡയറിക്കുറിപ്പ്', 1989ല്‍ 'ജാഗ്രത', 2004ല്‍ 'സേതുരാമയ്യര്‍ സിബിഐ', 2005ല്‍ 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഒരേ സംവിധായകനും നായകനും ഒന്നിച്ചുള്ള അഞ്ചാം ഭാഗം ഇറങ്ങിയത്.
Online PR - CinemaNewsAgency.Com