Editor- MM Kamath
കൊച്ചി:
അപരിചിതനായ ഒരു ലോറി ഡ്രൈവറുടെ കൂടെ വീട്ടുസാധനങ്ങളും എടുത്തു മകളും ഭാര്യയുമൊത്ത് ഒരു ലോറിയില്‍ നാട്ടിലേക്ക് പുറപ്പെട്ട ശങ്കരന് മേസ്തിരിയും കുടുംബത്തിനും യാത്രക്കിടയില്‍ ഉണ്ടാകുന്ന ചില അസ്വാഭാവിക സംഭവങ്ങളാണ് 'ക്യാബിന്' എന്ന ചിത്രം പറയുന്നത്.
രചനയും സംവിധാനവും പുലരി ബഷീര്‍ നിര്‍വ്വഹിക്കുന്നു. ലൈസപ്രൊഡക്ഷന്സിന്റെ ബാനറില്‍ ലൈസ തെരേസ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇമ്പമാര്‍ന്ന ഗാനങ്ങള്‍ക്ക് സംഗീതവും പശ്ചാത്തലസംഗീതവും പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്.
ജോയ് മാത്യു, പ്രിന്‍സ് ഊട്ടി, മാമുക്കോയ, കൈലാഷ്, ജാഫര്‍ ഇടുക്കി, ഷിയാസ് കരീം, ലെവിന്‍, ഹരിശ്രീ യൂസഫ്, ജയ് താക്കൂര്‍, പ്രകാശ് പയ്യാനക്കല്‍, സലാം ബാപ്പു, അബൂല്‍ അഹല, സുബൈര്‍ വയനാട്, റൊണാജോ, അംബിക മോഹന്‍, അക്ഷതവരുണ്‍, നീനാ കുറുപ്പ്, കുളപ്പള്ളിലീല, ധനം കോവൈ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ഹരിശങ്കര്‍, നജിം അര്‍ഷാദ്, മുകേഷ്, ഹിഷാം അബ്ദുല്‍ വഹാബ് തുടങ്ങിയവരാണ് ഗായകര്‍. ഗാനരചന- ഷഹീറ നസീര്‍, ജി കൃഷ്ണ കുമാര്‍.
വി എ ചാര്‍ലി ആണ് തമിഴ് ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
ഛായാഗ്രഹണം- ബൊറ ബാലഭരണി, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് എല്‍ പ്രദീപ്, കോസ്റ്റ്യൂം- സുരേഷ് കൊട്ടോള, കലാസംവിധാനം- ഹബീബ് കോട്ടക്കല്‍, സംഘട്ടനം- വിന് വീര, കൊറിയോഗ്രഫി- നോബിള്‍ ചെന്നൈ, മനു ഫിടാക്. മേയ്ക്കപ്പ്- സുധീഷ്, അബ്ദു ഗൂഡല്ലൂര്‍. അസോസിയേറ്റ് ഡയറക്ടര്‍- നാസര്‍.
'ക്യാബിന്' എന്ന ചിത്രം റിലീസ് ചെയ്യുന്നത് 72 ഫിലിം കമ്പനിയാണ്. വാര്‍ത്താപ്രചരണം- അയ്മനം സാജന്, എംകെ ഷെജിന്‍ ആലപ്പുഴ.
Online PR - CinemaNewsAgency.Com