സി എന്‍ എ-
കൊച്ചി:
നീലഗിരിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയില്‍ ശങ്കരന് മേസ്തിരിയുടെയും, ലോറി ഡ്രൈവര്‍ ദേവരാജിന്റേയും ജീവിതത്തില്‍ എന്താണ് സംഭവിച്ചത്?
ഞെട്ടിപ്പിക്കുന്ന ഈ സംഭവ പരമ്പരകളിലൂടെ കടന്നു പോവുകയാണ് 'ക്യാബിന്' എന്ന ചിത്രം.
ലൈസ പ്രൊഡക്ഷന്‍സിനു വേണ്ടി ലൈസ തെരേസ നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ പുലരി ബഷീര്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഉടന്‍ തീയേറ്ററിലെത്തും.
തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ്, ജോയ് മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'ക്യാബിന്' വ്യത്യസ്തമായ ഒരു റോഡ് മൂവിയാണ്.
മുപ്പത്തിയഞ്ച് വര്‍ഷമായി നീലഗിരി എസ്റ്റേറ്റില്‍ സൂപ്പര്‍വൈസറാണ് ശങ്കരന് മേസ്തിരി (ജോയ് മാത്യു) ജോലിയില്‍ നിന്ന് പിരിഞ്ഞതോടെ നാട്ടിലേക്ക്, താമസം മാറ്റാന്‍ തീരുമാനിച്ച ശങ്കരന് മേസ്തിരി, ഭാര്യയും മകളും ഒത്ത് വീട്ട് സാധനങ്ങളുമായി നാട്ടിലേക്ക് യാത്ര പുറപ്പെട്ടു. ഒരു ലോറിയില്‍ കയറി വളരെ ബുദ്ധിമുട്ടിയായിരുന്നു യാത്ര. ലോറി ഡ്രൈവര്‍ മൂക്ക് മുട്ടെ മദ്യപിച്ചിട്ടാണ് ലോറി ഡ്രൈവ് ചെയ്യുന്നത്. മകളിലേക്കുള്ള ഡ്രൈവറുടെ ഒളിഞ്ഞു നോട്ടങ്ങള്‍ ശങ്കരന് മേസ്തിരിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും എല്ലാം സഹിച്ച് അയാള്‍ യാത്ര ചെയ്തു.
നാട്ടിലെത്തിയപ്പോഴാണ് മനസിലായത്, തനിക്ക് സ്വന്തമായിട്ടുണ്ടായിരുന്ന വീടും പുരയിടവും ബന്ധുക്കള്‍ അപഹരിച്ചെന്ന്!
ഭാര്യയും, മകളുമായി എങ്ങോട്ടു പോകണമെന്നറിയാതെ കുഴഞ്ഞ ശങ്കരന് മേസ്തിക്ക് അപ്പോള്‍ തുണയുമായി ഡ്രൈവര്‍ ദേവരാജ് എത്തി. മനസില്ലാ മനസോടെ ആണെങ്കിലും ശങ്കരന് മേസ്തിരി ദേവരാജിനൊപ്പം യാത്രയായി. തുടര്‍ന്ന് ശങ്കരന് മേസ്തിരിയുടെയും, ഡ്രൈവര്‍ ദേവരാജിന്റെയും ജീവിതത്തില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകള്‍ അവതരിപ്പിക്കുകയാണ് 'ക്യാബിന്' എന്ന ചിത്രം.
ജോയ് മാത്യു, പ്രിന്‍സ്, കൈലേഷ്, മാമുക്കോയ, ജാഫര്‍ ഇടുക്കി, ഷിയാസ് കരീം, ജയ് താക്കൂര്‍, സലാം ബാപ്പു, പ്രകാശ് പയ്യാനക്കല്‍, ലെവിന്‍, ഹരിശ്രീ യൂസഫ്, ശംസു, അബൂല്‍ അഹല, റോണ ജോ, അംബികാ മോഹന്‍, കുളപ്പുള്ളി ലീല, നീനാ കുറുപ്പ്, അഷത വരുണ്‍, ധനം കോവൈ, സുകന്യ കൃഷ്ണ, കല, ലൈല എന്നിവര്‍ അഭിനയിക്കുന്നു.
ഛായാഗ്രഹണം- ബൊറ്റ ബാല ഭരണി, ഗാനരചന- ഷഹീറ നസീര്‍, ജോ പോള്‍, കൃഷ്ണകുമാര്‍, സംഗീതം- ഹിഷാം അബ്ദുള്‍ വഹാബ്, ആലാപനം- നജീം അര്‍ഷാദ്, ഹരിശങ്കര്‍, മുകേഷ്, ഹിഷാം അബ്ദുള്‍ വഹാബ്, ലൈസതെരേസ, എഡിറ്റര്‍- ശ്രീനിവാസ്, കല- ഹബീബ് കോട്ടക്കല്‍, ചമയം- ദേവദാസ് ചമ്മ്രവട്ടം, അബ്ദു ഗൂഡല്ലൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ്.എല്‍. പ്രദീപ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശിവന് പൂജപ്പുര, സംഘട്ടനം- വിന് വീര ചെന്നൈ, കോസ്റ്റ്യൂമര്‍- സുരേഷ് കോട്ടല, നൃത്തം- നോബല്‍ മാസ്റ്റര്‍ ചെന്നൈ, മനോജ് ഫിഡക്, അസോസിയേറ്റ് ഡയറക്ടര്‍- നാസര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സുനില്‍ സാന്‍, രവിബാല, ഐസക്, സ്റ്റില്‍- തസ്ലി മുജീബ് അരീക്കോട്, പി.ആര്.ഒ- അയ്മനം സാജന്.