CNA
കൊച്ചി:
പുതുമുഖങ്ങളായ അഖില്‍, അനന്ദു പടിക്കല്‍, അനീഷ് പ്രകാശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശിവരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
'കേപ് ടൗണ്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റീലിസായി.
2016 മുതല്‍ 2024 വരെയുള്ള ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ നെല്‍സണ്‍ ശൂരനാടിനോടൊപ്പം ഒമ്പതോളം ജനപ്രതിനിധികളും അഭിനയിക്കുന്നുണ്ട്.
കാലഘട്ടത്തിനനുസരിച്ച് പല സീനുകളും റിയലായിട്ടണ് ചിത്രീകരിച്ചിട്ടുള്ളത്.
രാജാ രാജേശ്വരി ഫിലിംസിന്റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്ത്താം കോട്ട നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ, കായംകുളം എം എല്‍ എ യു പ്രതിഭ എന്നിവര്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുകേഷ് എം എല്‍ എ, നൗഷാദ് എം എല്‍ എ, മിനിസ്റ്റര്‍ ചിഞ്ചു റാണി, മുന്‍ എം പി സോമപ്രസാദ്, കൊല്ലം മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡന്റ് സൂരജ് രവി, മുന്‍ ബിജെപി സംസ്ഥാന അദ്ധ്യഷന് കുമ്മനം രാജശേഖരന് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
പ്രകൃതിയുടെ സംരക്ഷണത്തില്‍ യുവതലമുറയ്ക്കുള്ള പ്രാധാന്യം അവരെ ബോധ്യപെടുത്തുന്ന ശക്തമായ സന്ദേശമുള്ള ഈ ചിത്രത്തില്‍ ദളപതി വിജയുടെ ആരാധകര്‍ക്കും പ്രധാന്യം നല്‍കുന്നുണ്ട്.
ശ്യാം ഏനാത്ത്, സുജ തിലക രാജ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകന് ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങള്‍ രവീന്ദ്രന് മാഷിന്റെ മകന് നവീന്‍ മാധവ്, 'പോക്കിരി' ഫെയിം കായംകുളം എം എല്‍ എ പ്രതിഭ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, സൗമിയ, എം. എസ് രാജന് ഇരവിപുരം, വിനായക് വിജയന്, ഹരിലേക്ഷ്മന്‍, ലക്ഷ്മി എം എന്നിവര്‍ ആലപിക്കുന്നു. ജോഷുവ എഴുതിയ കവിതകള്‍ കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ, ദില്‍പ് കുമാര്‍ ശാസ്താം കോട്ട എന്നിവര്‍ ആലപിക്കുന്നു.
അലങ്കാര്‍ കൊല്ലം, വിജിന് കണ്ണന് എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
വിഎഫ്എക്സ്- മായാന്‍സ് സ്റ്റുഡിയോ, തിരുവനന്തപുരം, ബിജിഎം- ശ്രീക്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com