CNA
കൊച്ചി:
നായികയാവാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?
30 നും 35നും ഇടയിലാണ് നിങ്ങളുടെ പ്രായമെങ്കില്‍ കാത്തിരിക്കുന്നത് നായികാ വേഷമാണ്.
ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാമെങ്കില്‍ കൂടുതല്‍ മുന്‍ഗണന.
'ശിക്കാരി ശംഭു', 'തിരിമാലി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്കാണ് നായികയെ തേടുന്നത്.
മേക്കപ്പ് ചെയ്യാത്ത, ഒരു മിനിറ്റ് കവിയാത്ത സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും എഡിറ്റ് ചെയ്യാത്ത ഫോട്ടോയും amcangelmariacinemas@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യാം.
കാലികപ്രസക്തമായ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.