CNA
കൊച്ചി:
അഖില്‍ പ്രഭാകരന്, ജാഫര്‍ ഇടുക്കി, അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരത്ചന്ദ്രന് വയനാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ചതി' എന്ന ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.
പൂര്‍ണ്ണമായും വയനാട്ടില്‍ ചിത്രീകരിച്ച ഈ ചിത്രത്തില്‍ സംവിധായകന് ലാല്‍ ജോസ്, അബു സലീം, ശ്രീകുമാര്‍ എസ് പി, ശിവദാസ് മട്ടന്നൂര്‍,
ഉണ്ണിരാജാ, പ്രകാശ്, ലതാ ദാസ്, ഋതുനന്ദ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഡബ്ലിയൂ എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എഴുതിയ വരികള്‍ക്ക് പി ജെ സംഗീതം പകരുന്നു.
പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റര്‍- പി സി മോഹന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പൗലോസ് കുറുമറ്റം, അസ്സോസിയേറ്റ് ഡയറക്ടര്‍- കമല്‍ കുപ്ലേരി, ക്രീയേറ്റീവ് കോണ്ട്രിബ്യൂഷന്- ധനേഷ് ദാമോദര്‍, മേക്കപ്പ്- റഹീ കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂംസ്- രാധാകൃഷ്ണന് മാങ്ങാട്, സ്റ്റണ്ട്- മാഫിയ ശശി, കൊറിയോഗ്രാഫര്‍- ശാന്തി മാസ്റ്റര്‍, കലാസംവിധാനം- മുരളി ബേപ്പൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- രാജു പി കെ, ഫിനാന്‍സ് കണ്ട്രോളര്- പി വി ടോമി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റിയാസ് വയനാട്, സ്റ്റില്‍സ്- സന്തോഷ് കുട്ടീസ്, പോസ്റ്റര്‍- മനോജ് ഡിസൈന്‍.
വയനാടിന്റെ പ്രകൃതി മനോഹാരിതയില്‍ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ഈ ചിത്രത്തില്‍, ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി നിരവധി ജീവിത വെല്ലുവിളികളെയും, പരിഹാസങ്ങളെയും അതിജീവിച്ച് സമൂഹത്തിന്റെ ഉന്നതിയില്‍ എത്തുന്നതിന്റെ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന 'ചതി' ജനുവരി അവസാനം പ്രദര്‍ശനശാലകളിലെത്തുന്നു.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com