CNA
കൊച്ചി:
ഡബ്ലീയു എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിച്ച് ശരത്ചന്ദ്രന് വയനാട് കഥ എഴുതി സംവിധാനം ചെയ്യുന്ന 'ചതി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പ്രശസ്ത നടന് ജാഫര്‍ ഇടുക്കി പ്രകാശനം ചെയ്തു.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എഴുതിയ വരികള്‍ക്ക് പി ജെ സംഗീതം പകര്‍ന്ന് സുഭാഷ് കൃഷ്ണ ആലപിച്ച 'പാടി വന്ത താളമെല്ലാം...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
മെയ് പന്ത്രണ്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, അബുസലിം എന്നിവര്‍ തികച്ചും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംവിധായകന് ലാല്‍ജോസ്, അഖില്‍ പ്രഭാകര്‍, ശ്രീകുമാര്‍ (മറിമായം), ശിവദാസ് മട്ടന്നൂര്‍, ഉണ്ണി രാജ്,ബാബു വള്ളിത്തോട്, അഖില നാഥ്, ലത ദാസ്, ഋതു മന്ത്ര, സായി കൃഷ്ണ, ശിശിര സെബാസ്റ്റ്യന്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം- ഉത്പല്‍ വി നായനാര്‍, എഡിറ്റിംഗ്- പി. സി മോഹനന്.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ശരത് ചന്ദ്രന് വയനാട് എന്നിവരുടെ വരികള്‍ക്ക് പി ജെ സംഗീതം പകരുന്നു.
ജാസ്സി ഗിഫ്റ്റ്, സുബാഷ് കൃഷ്ണ, സാന്ദ്ര തോമസ് എന്നിവരാണ് ഗായകര്‍.
പശ്ചാത്തല സംഗീതം- മോഹന്‍ സിതാര, സംഘട്ടനം- മാഫിയ ശശി, റോബിന് ടോം, നൃത്തം- ശാന്തി മാസ്റ്റര്‍, കലാസംവിധാനം- മുരളി ബേപ്പൂര്‍, ചമയം- പട്ടണം റഷീദ്, റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രലങ്കാരം- രാധാകൃഷ്ണന് മങ്ങാട്, പ്രൊജക്റ്റ് ഡിസൈനര്‍- രാജു പി കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്- പൗലോസ് കുറുമുറ്റം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റിയാസ് വയനാട്, അസോസിയേറ്റ് ഡയറക്ടര്‍- കമല്‍ കുപ്ലേരി, ഡി. ഐ- സുരേഷ് എസ് ആര്, മിക്സിങ്- ജിജോ ടി ബ്രൂസ്, സൗണ്ട്- രാജേഷ് പി എം, ക്രീയേറ്റീവ് കോണ്ട്രിബ്യൂട്ടര്- ധനേഷ് ദാമോദര്‍, ഫിനാന്‍സ് കണ്ട്രോളര്- ടോമി, സ്റ്റുഡിയോ- ചലച്ചിത്രം, സ്റ്റില്‍സ്- കുട്ടീസ്, വിഎഫ്എക്സ്- ശ്രീനാഥ്, ഡിസൈനര്‍- ബിനോഷ് ജോര്‍ജ്, പി ആര് ഒ- എ എസ് ദിനേശ്.