സി എന്‍ എ-
കൊച്ചി:
മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍, അലന്‍സിയാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ചതുര്‍മുഖം' എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസായി.
ഏപ്രില്‍ എട്ടിന് സെഞ്ച്വറി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ ശ്യാമ പ്രസാദ് ശ്രീകാന്ത് മുരളി,ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ബാബു അന്നൂര്‍, നിരഞ്ജന അനൂപ്, ഉമ കെ പി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സ്, ജിസ് ടോംസ് മൂവീസ്സിന്റെ ബാനറില്‍ ജിസ് ടോംസ്, ജെസ്റ്റിന് തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജം നിര്‍വ്വഹിക്കുന്നു. അഭയകുമാര്‍, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നു തിരക്കഥ, സംഭാഷണമെഴുതുന്നു. സംഗീതം- ഡൗന്‍ വിന്‍സെന്റ്, എഡിറ്റര്‍- മനോജ് സി എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ബിനീഷ് ചന്ദ്രന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷബീര്‍ മലവെട്ടത്ത്, കോപ്രൊഡ്യൂസര്‍-
സനോജ് അഗസ്റ്റിന്, ബിബിന്‍ ജോര്‍ജ്ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍, കല- നിമേഷ് എം താനൂര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്, ക്രിയേറ്റീവ് ഡയറക്ടര്‍- ജിത്തു അഷറഫ്, ചീഫ് അസോസിയേറ്റസ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, അസ്സോസിയേറ്റ് ഡയറക്ടര്‍- അജിത്ത് മാമ്പളി, ആസിഫ് പാവ്, ജുബിന്‍ ഉമ്മന്‍ ജോസഫ്, ഫെ്ളവിന് എസ് ശിവന്, അസിസ്റ്റന്റ് ഡയറക്ടര്‍- ആനൂപ് മോഹന്‍, ജിസ് തോമസ്സ്, പ്രൊജക്റ്റ് മാനേജര്‍- അനീഷ് സി സലീം, ജിതിന് ജൂഡി കുര്യക്കോസ് പുന്നക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ ജി നമ്പ്യാര്‍, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.
Online PR - CNA.