CNA
കൊച്ചി:
സ്വാസിക, റോഷന് മാത്യു എന്നിവരെ മുഖ്യവേഷങ്ങളില്‍ അവതരിപ്പിച്ച് സിദ്ധാര്‍ത്ഥ് ഭരതന് അണിയിച്ചൊരുക്കിയ സിനിമ ചതുരം, സൈന പ്ലേ ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്തു.
തിയേറ്ററുകളില്‍ മികച്ച അഭിപ്രായത്തോടെ തന്നെ വിടവാങ്ങിയ ചിത്രം സ്വാസികയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്.
മികച്ച താരനിര അണിനിരക്കുന്ന ചിത്രത്തിന് ആദ്യദിവസം തന്നെ ഒടിടി യില്‍ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.
ആളുകള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി മാറുന്നതിനിടെ തിയേറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ച 'ചതുരം', സൈന പ്ലേ യില്‍ എത്തുമ്പോള്‍ തിയ്യേറ്റര്‍ അനുഭവം നഷ്ടപ്പെട്ടവര്‍ക്ക് മറ്റൊരു അവസരമാണ് ഒരുക്കുന്നത്. 'ചതുരം' കൂടാതെ ഒട്ടനവധി ക്ലാസിക്, ട്രെന്റിങ്ങ് സിനിമകളും മലയാളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ് ഫോമായ സൈന പ്ലേ യില്‍ ലഭ്യമാണ്.
Online PR - CinemaNewsAgency.Com