എ.എസ്. ദിനേശ്
കൊച്ചി:
ക്രീം ക്രിയേഷന്‍സിന്റെ ബാനറില്‍ ബോസ് കെ ജെ സംവിധാനം ചെയ്ത 'ചട്ടമ്പി കല്യാണി' എന്ന വെബ് സീരീസ് റിലീസായി.
ആന്റണി ചൗക്ക, സജിത്ത് ശശിധര്‍, മഹാദേവന്, ഹരികൃഷ്ണന്, ഷാജു ജോസ്, അരുണ്‍കുമാര്‍, അജി ചേര്‍ത്തല, ബാബുരാജ്, മുരളി ബാല,അഡ്വ. എം കെ റോയ്, മെല്വിന് ജേക്കബ്, ഷിജില, റിയ ബെന്നി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
നാട്ടിന്‍പുറത്തെ അഭ്യസ്തവിദ്യരായ അഞ്ച് ചെറുപ്പക്കാര്‍, അവരുടെ സിനിമാ മോഹങ്ങള്‍, ആ മോഹം സാക്ഷാത്ക്കരിക്കാനായി അവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗങ്ങള്‍, പിണയുന്ന അമളികള്‍ എന്നിവ ഹാസ്യത്തിന്റെ രസച്ചരടുകളില്‍ കോര്‍ത്ത് 'ചട്ടമ്പി കല്യാണി'യില്‍ അവതരിപ്പിക്കുന്നു.
നാട്ടിന്‍പുറത്തെ എല്ലാവരും കഥാപാത്രങ്ങളായി നിങ്ങള്‍ക്ക് മുന്നിലെത്തുമ്പോള്‍ അത് നിങ്ങളോരോരുത്തരും ആണെന്ന തോന്നലുളവാക്കുന്ന ഈ വെബ് സീരീസിന്റെ ഓരോ എപ്പിസോഡും ചട്ടമ്പിക്കല്ല്യാണി, ദാദാഗിരി, കിഴി, കിടിലന്‍ വാസു തുടങ്ങി വ്യത്യസ്ത പേരുകളില്‍ റിലീസ് ചെയ്യുന്നു.
രചന- മുരളി ബാല, ക്യാമറ- അജി ഗൗരി, എഡിറ്റര്‍- സോനു ചേര്‍ത്തല, സംഗീതം- വിശ്വജിത്ത്, ആര്‍ട്ട്- ടീജി ഗോപി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com