സി എന്‍ എ-
കൊച്ചി:
സുര്‍ജിത് ഗോപിനാഥ് കേന്ദ്ര കഥാപാത്രമായ 'ചീളുവാസു'വിന് സ്പെഷ്യല്‍ റെക്കഗനിഷന് അടക്കം ഒന്‍പതോളം IFH ദേശീയ പുരസ്കാരങ്ങള്‍.
മലയാളികള്‍ക്ക് സുപരിചിതനായ നടന് സുര്‍ജിത് ഗോപിനാഥിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ജോമി ജോ വടക്കന്‍ നിര്‍മ്മിച്ച 'ചീള് വാസു' എന്ന ഹ്രസ്വ ചിത്രത്തിനാണ് ബംഗ്ലൂരില്‍ വെച്ച് നടന്ന IFH NATIONAL LEVEL SHORT FILM AWARDS ല്‍ മികച്ച IFH FILM, മികച്ച ഛായാഗ്രഹണം, മികച്ച സംവിധാനം, മറ്റ് അംഗീകാരങ്ങളടക്കം ഒന്‍പതോളം പുരസ്കാരങ്ങള്‍ ലഭിച്ചത്. കൂടാതെ മികച്ച നടനുള്ള SPECIAL RECOGNITION സുര്‍ജിത് ഗോപിനാഥ് നേടി.
ചിത്രത്തില്‍ സുര്‍ജിത് ഗോപിനാഥിനോടൊപ്പം ചിത്രത്തിന്റെ സംവിധായകന് പ്രിയേഷ് എം പ്രമോദ്, വാപ്പു പുലാത്ത്, ഇന്ദുലേഖ സുരേഷ്, ദിനേശ്, സുനീഷ്, അരുണ്‍, ഉണ്ണികൃഷ്ണന്, അഭിലാഷ്, ബേസില്‍, നജീബ്, സുധിമോന്‍, വിവേക് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
നാട്ടിന്‍പുറങ്ങളിലെ കൊച്ചു കൊച്ചു പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സുഭാഷ് ചിറ്റണ്ടനാണ്.
എഡിറ്റിങ്ങ്- നിതിന്‍ പി സുഭാഷ്, ആര്‍ട്ട്- ടീം വടക്കന്‍, സംഗീതം- ജിഷ്ണു സുനില്‍, സ്റ്റുഡിയോ- ചേതന തൃശ്ശൂര്‍, സൗണ്ട് എന്‍ജിനീയര്‍- റിച്ചാര്‍ഡ്, സംവിധാന സഹായികള്‍- അനുപം, വിവേകാനന്ദന്, സുമിന്‍രാജ്, മേക്കപ്പ്- സ്മിത ബൈജു, സ്റ്റില്‍സ്- കിരണ്‍, ഡിസൈന്‍സ്- മാനസ് ക്രീയേറ്റീവ് സ്മോക്കേഴ്സ്, കളറിംഗ്- ഫെബിന് കബീര്‍, വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്.
Online PR - CinemaNewsAgency.Com