Editor - MM Kamath
കൊച്ചി:
പ്രിയേഷ് എം പ്രമോദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് വടക്കന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോമി ജോ വടക്കന്‍ നിര്‍മ്മിക്കുന്ന പുതിയ ഹ്രസ്വചിത്രമാണ് 'ചീള്വാസു'.
'ചീളുവാസു'വായി എത്തുന്നത് ഒട്ടനവധി സിനിമകളിലൂടെ സംവിധായകര്‍ തന്നെ വിശ്വസിച്ചേല്‍പ്പിച്ച കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കിയ സുപരിചിതനായ നടന് സുര്‍ജിത് ഗോപിനാഥ് ആണ്.
സുര്‍ജിതിനെ കൂടാതെ പ്രിയേഷ് എം പ്രമോദ്, വാപ്പു പുലാത്ത്, ഇന്ദുലേഖ സുരേഷ്, ദിനേശ്, സുനീഷ്, അരുണ്‍, ഉണ്ണികൃഷ്ണന്, അഭിലാഷ്, ബേസില്‍, നജീബ്, സുധിമോന്‍, വിവേക് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
നിതിന്‍ പി സുഭാഷ് ആണ് 'ചീള്വാസു'വിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. തികച്ചും നാട്ടിന്‍പുറങ്ങളിലെ പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ഈ ചെറിയ സിനിമ ഉടന്‍ തന്നെ OTT പ്ലാറ്റ്ഫോമിലൂടെയും റിലീസ് ചെയ്യും.
ഛായാഗ്രഹണം- സുഭാഷ് ചിറ്റണ്ട, എഡിറ്റിങ്ങ്- നിതിന്‍ പി സുഭാഷ്, ആര്‍ട്ട്- ടീം വടക്കന്‍, സംഗീതം- ജിഷ്ണു സുനില്‍, സ്റ്റുഡിയോ- ചേതന തൃശ്ശൂര്‍, സൗണ്ട് എന്‍ജിനീയര്‍- റിച്ചാര്‍ഡ്, സംവിധാന സഹായികള്‍- അനുപം, വിവേകാനന്ദന്, സുമിന്‍രാജ്. മേക്കപ്പ്- സ്മിത ബൈജു, സ്റ്റീല്‍സ്- കിരണ്‍, ഡിസൈന്‍സ്- മാനസ് ക്രീയേറ്റീവ് സ്മോക്കേഴ്സ്, കളറിംഗ്- ഫെബിന് കബീര്‍, പി ആര് ഒ- രാഹുല്‍ രാജീവ്.
Online PR - CinemaNewsAgency.Com