CNA
കൊച്ചി:
വയനാടിന്റ പശ്ചാത്തലത്തില്‍ ചിത്രീകരണം പൂര്‍ത്തിയായ 'ചെക്കന്' സിനിമ ജൂണ്‍ 10ന് തീയേറ്ററുകളിലെത്തും.
കാടിന്റെ മനോഹാരിതയില്‍ സംഗീതത്തിന്റെ അകമ്പടിയോടെ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ പ്രിയതാരം മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്ന് റിലീസ് ചെയ്തിരുന്നു. കൂടെ നടനും, സംവിധായകനുമായ നാദിര്‍ഷ, ഷിയാസ് കരീം, അഞ്ജലി അമീര്‍ തുടങ്ങിയ വിവിധ സിനിമാ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും 'ചെക്കന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു.
വണ്‍ ടു വണ്‍ മീഡിയയുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മ്മിച്ച 'ചെക്കന്റെ കഥയും, തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാഫി എപ്പിക്കാടാണ്.
ആദിവാസി ഗായകനായൊരു വിദ്യാര്‍ത്ഥി വര്‍ത്തമാന കാലത്ത് നേരിടുന്ന അവഗണനകളുടെ കഥ പറയുന്ന ഒരു മ്യൂസിക്കല്‍ സിനിമയാണ് 'ചെക്കന്'. സിനിമയിലെ യൂട്യൂബ് റിലീസ് ആയ രണ്ട് ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായവയാണ്.
അട്ടപ്പാടിയുടെ ഗായിക നഞ്ചിയമ്മ മനോഹരമായൊരു താരാട്ട് പാട്ട് പാടുകയും ശക്തമായൊരു കഥാപാത്രമായി ചെക്കനില്‍ അഭിനയിക്കുകയും ചെയ്യുന്നുണ്ട്. മറ്റു ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് നാടന്‍ പാട്ട് ഗായകന് മണികണ്ഠന് പെരുമ്പടപ്പ് ആണ്.
'ഗപ്പി', 'ചാലക്കുടിക്കാരന്‍ ചങ്ങാതി' ഫെയിം വിഷ്ണു പുരുഷനാണ് നായകന്. ആതിര നായികയും.
കൂടാതെ അബൂ സലിം, വിനോദ് കോവൂര്‍, തസ്നിഖാന്, അലി അരങ്ങാടത്ത്, അമ്പിളി, സലാം കല്പറ്റ, മാരാര്‍, അഫ്സല് തുവൂര്‍ തുടങ്ങി ഒട്ടേറെ നാടക കലാകാരന്മാരും, പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.
സുരേഷ് റെഡ് വണ്‍ ക്യാമറയും, ജര്‍ഷാജ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
പശ്ചാത്തല സംഗീതം- സിബു സുകുമാരന്‍, മേക്കപ്പ്- ഹസ്സന് വണ്ടൂര്‍, കല- ഉണ്ണി നിറം, കോസ്റ്റിയൂം- സുരേഷ് കോട്ടാല, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷൗക്കത്ത് വണ്ടൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- അസിം കോട്ടൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- റിയാസ് വയനാട്, ഫിനാന്‍സ് കണ്ട്രോളര്- മൊയ്ദു കെ വി, ഡിസൈന്‍സ്- മനു ഡാവിഞ്ചി, സ്റ്റില്‍സ്- അപ്പു, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com