സി എന്‍ എ-
കൊച്ചി:
'നൃത്തം ഒരു തപസ്യയാണ്. അതൊരു ധ്യാനവും ആനന്ദവുമാണ്. അത് വില്‍പ്പനക്ക് വെയ്ക്കാനുള്ളതല്ല'.
'ചെരാതുകള്‍' ആന്തോളജി സിനിമയില്‍, സങ്കീര്‍ണ്ണതകളിലൂടെ നടന്നു നീങ്ങുന്ന ഒരു നര്‍ത്തകിയുടെ കഥ പറയുന്ന സിനിമയാണ് 'നര്‍ത്തകി'.
പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ദേവകി രാജേന്ദ്രന് പ്രധാന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ശിവജി ഗുരുവായൂര്‍, അനൂപ് മോഹന്‍ദാസ്, കഢ ജൂനിസ് എന്നിവരും അഭിനേതാക്കളായി അണിനിരക്കുന്നു.
അനേകം സിനിമകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, നല്ല സംവിധായകനുള്ള അവാര്‍ഡ് നേടിയ ശ്രീജിത്ത് ചന്ദ്രനാണ് ചിത്രത്തിന്റെ ഈ ഭാഗം കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നതിനു മുന്‍പ് തന്നെ ലണ്ടന്‍, ന്യൂയോര്‍ക്, സിങ്കപ്പൂര്‍ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പടെ, ഇന്ത്യയിലും വിദേശത്തും ആയി 35 അവാര്‍ഡുകള്‍ നേടിയെടുത്ത ആന്തോളജി സിനിമയാണ് 'ചെരാതുകള്‍'.
ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായക പ്രതിഭകളെ കോര്‍ത്തിണക്കിക്കൊണ്ട് മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന 'ചെരാതുകള്‍' മെയ് മാസം റിലീസിനു എത്തുന്നു.
മറീന മൈക്കില്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വതി, മനോഹരി ജോയ്, പാര്‍വതി അരുണ്‍, മരിയ പ്രിന്‍സ്, ബാബു അന്നൂര്‍, അശ്വിന് ജോസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു.വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന് ദേവ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
Online PR - CNA.