CNA
കൊച്ചി:
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരം സുരേഷ് ഗോപി തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായ അമിത് ചക്കാലക്കല്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ നായകന്മാരാവുന്ന ഈ ചിത്രത്തില്‍ 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തില്‍ ദേവിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ബംഗാളി താരം മോക്ഷ നായികയാവുന്നു.
ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്, മണികണ്ഠന് ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്, ജിബിന്‍ ഗോപിനാഥ്, ജിതിന് ബാബു, പൗളി വത്സന് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളായ ആരതി നായര്‍ ബംഗാളി താരം എനാക്ഷി എന്നിവരും അഭിനയിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.
'കള്ളനും ഭഗവതിയും' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്, കെ വി അനില്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും, സംഭാഷണവുമൊരുക്കുന്ന ഈ ചിത്രത്തിന്റെ കഥ കെ വി അനിലിന്റേതാണ്.
'കള്ളനും ഭഗവതിയും' ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷകളിലും 'ചിത്തിനി' അവതരിപ്പിക്കുന്നു.
രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയന്, സന്തോഷ് വര്‍മ്മ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന് രാജ് സംഗീതം പകരുന്നു.
എഡിറ്റര്‍- ജോണ്‍കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജേഷ് തിലകം, കല- സുജിത് രാഘവ്, മേക്കപ്പ്- രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- അസിം കോട്ടൂര്‍, അനൂപ് അരവിന്ദന്, സ്റ്റില്‍സ്- അജി മസ്കറ്റ്, പരസ്യക്കല- കോളിന്‍സ് ലിയോഫില്‍, ആക്ഷന്‍- രാജശേഖരന്, കാലിഗ്രാഫി- കെ പി മുരളീധരന്, വിഎഫ്എക്സ്- നിധിന് റാം സുധാകര്‍, സൗണ്ട് ഡിസൈന്‍- സച്ചിന് സുധാകരന്, സൗണ്ട് മിക്സിംഗ്- വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്.
ജനുവരി ആദ്യം പാലക്കാട് 'ചിത്തിനി'യുടെ ചിത്രീകരണം ആരംഭിക്കും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com