CNA
പാലക്കാട്:
'കള്ളനും ഭഗവതിയും' എന്ന ഹിറ്റ് ചിത്രത്തിലെ ദേവിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മോക്ഷ, കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരായ അമിത് ചക്കാലക്കല്‍ വിനയ് ഫോര്‍ട്ട്, പുതുമുഖങ്ങളായ ആരതി നായര്‍ മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്, മണികണ്ഠന് ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണിരാജ, അനൂപ് ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്, ജിബിന്‍ ഗോപിനാഥ്, ജിതിന് ബാബു, ശിവ ദാമോദര്‍, വികാസ്, പൗളി വത്സന്, അമ്പിളി അംബാലി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയന്, കെ വി അനില്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണം എഴുതുന്നു.
രതീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ഈസ്റ്റ് കോസ്റ്റ് വിജയന്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് യുവ സംഗീത സംവിധായകന് രഞ്ജിന് രാജ് സംഗീതം പകരുന്നു.
എഡിറ്റിംഗ്- ജോണ്‍കുട്ടി, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, കലാസംവിധാനം- സുജിത്ത് രാഘവ്.
എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജേഷ് തിലകം, കോറിയോഗ്രാഫി- കല മാസ്റ്റര്‍, സംഘട്ടനം- രാജശേഖരന്, ജി മാസ്റ്റര്‍, വി എഫ് എക്സ്- നിധിന് റാം സുധാകര്‍, സൗണ്ട് ഡിസൈന്‍- സച്ചിന് സുധാകരന്, സൗണ്ട് മിക്സിംഗ്- വിപിന്‍ നായര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്- ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ്- അനൂപ് ശിവസേവന്‍, അസിം കോട്ടൂര്‍, അനൂപ് അരവിന്ദന്, പോസ്റ്റര്‍ ഡിസൈനര്‍- കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി- കെ പി മുരളീധരന്, സ്റ്റില്‍സ്- അജി മസ്കറ്റ്.
കവ, ധോണി ഫോറസ്റ്റ്, പുതുശ്ശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
ഹൊറര്‍ ഫാമിലി ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായ 'ചിത്തിനി' മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com