CNA
കാസറഗോഡ് :
സ്വരദേവന ക്രീയേഷന്സിന്റെ ബാനറില്‍ അനില്‍ കുമാര്‍ പാലത്തിങ്കര നിര്‍മ്മിച്ച് വിനോദ് കണ്ണോല്‍ സംവിധാനം ചെയ്യുന്ന 'ചുവന്ന താടി' എന്ന ഡോക്യൂമെന്ററിയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
നാട്യരത്നം കണ്ണന് പാട്ടാളി ആശാനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ഡോക്യൂമെന്ററിയാണ് 'ചുവന്ന താടി'.
കണ്ണന് പാട്ടാളി സ്മാരക കഥകളി ട്രസ്റ്റിന്റെ യോഗത്തില്‍ വെച്ച് ട്രസ്റ്റ് ചെയര്മാന് പ്രൊഫസര്‍ ഡോ. എ. എം. ശ്രീധരന് പോസ്റ്റര്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ട്രസ്റ്റ് സെക്രട്ടറി ഉദയഭാനു എ.കെ, ട്രസ്റ്റിമാരായ ഡോ. ബാലകൃഷ്ണന് ഡി വൈ എസ് പി, സന്തോഷ് പനയാല്‍, അഡ്വക്കറ്റ് പദ്മനാഭന്, മധു പണിക്കര്‍, വേണു ഗോപാലന്, അരവി പൊടിപ്പളം, ട്രസ്റ്റ് മെമ്പര്‍മാരായ സത്യന്, മധു പാക്കം, മോഹനന്, മഹേഷ്, ഗള്‍ഫ് കമ്മിറ്റി സെക്രട്ടറി അശോകന് മുദിയക്കാല്‍, മെമ്പര്‍ പങ്കജാക്ഷന് മുദിയക്കാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാസറഗോഡ് ജില്ലയില്‍ നിന്നും കഥകളിക്ക് തന്റെതായ സംഭാവന നല്കിയ നാട്യരത്നം കണ്ണന് പാട്ടാളി ആശാനെ കുറിച്ചുള്ള, അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഓര്‍മകളിലൂടെയാണ് ഡോക്യൂമെന്ററി കടന്നുപോകുന്നത്.
കഥകള്‍ പറയുമ്പോള്‍ അതിലെ ചില സംഭവങ്ങള്‍ ദൃശ്യങ്ങളാവുന്നു, ഒപ്പം പുതുമുഖങ്ങള്‍ അടക്കമുള്ള ആര്‍ട്ടിസ്റ്റുകള്‍ കഥാപത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.
ക്യാമറ- അവിനാഷ് കാര്‍ത്തികേയം, സംഗീതം- ശ്രീശൈലം രാധാകൃഷ്ണന്, എഡിറ്റര്‍- പ്രമോദ് എന്‍, സംവിധാന സഹായികള്‍- ശ്രീജു ചെന്നിക്കര, ഷിജില്‍ കാര്‍ത്തിക. ടൈറ്റില്‍ ഡിസൈനര്‍- ദിനകര്‍ ലാല്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com