CNA
കൊച്ചി:
ഒരു സിനിമയെ സിനിമയാക്കുന്നത് അതിലെ താരങ്ങള്‍ മാത്രമല്ല. സ്ക്രീനില്‍ നമ്മള് കാണുന്ന തിളക്കത്തിനപ്പുറം എത്രയോ പേരുടെ ചെറുതും വലുതുമായ ശ്രമങ്ങള്‍ അതിനു പിന്നിലുണ്ട്.
ആരാലും അറിയപ്പെടാത്ത, സിനിമയെ നമ്മളിലേക്കെത്തിക്കുന്ന ഒരായിരം പേരെ അവതരിപ്പിക്കുന്ന വീഡിയോയാണ് 'സിനിമ താരങ്ങളുടേത്
മാത്രമല്ല'.
തങ്ങളുടെ ഒരു പുതിയ സിനിമ തുടങ്ങുന്നതിനു മുമ്പ്, മാക്ട്രോ മോഷന്‍ പിക്ചേഴ്സ് അവതരിപ്പിക്കുന്ന പ്രൊമോ വീഡിയോ പരമ്പരയാണ്
'സിനിമ താരങ്ങളുടേത് മാത്രമല്ല'.
ആദ്യത്തെ വീഡിയോ ആരംഭിക്കുന്നത് പോസ്റ്റര്‍ ഒട്ടിക്കുന്നവരില്‍ നിന്നാണ്. അടുത്തത് ഒരു തെരുവില്‍ പൂക്കച്ചടം നടത്തുന്ന ഒരു സ്ത്രീയ്ക്ക് കൂടി സിനിമ എങ്ങനെ ഉപകാരപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. പിന്നീട് വരുന്നത് തിയ്യേറ്ററിനു മുന്നില്‍ തട്ടുകട നടത്തുന്ന ഒരാള്‍ക്ക് സിനിമ എങ്ങനെ ഗുണം ചെയ്യുന്നുവെന്നതാണ്. അതു പോലെ തന്നെ ഒരു നാട്ടില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ അവിടെ എക്സ്ട്രാ ആര്‍ട്ടിസ്റ്റുകളായി വിളിക്കുന്ന ആള്‍ക്കാരെ കുറിച്ചാണ്. അത്തരത്തില്‍ നാലു വീഡിയോ ഇതിനകം റിലീസ് ചെയ്തു. തുടര്‍ന്ന് സിനിമയുടെ മറ്റു വിഭാഗങ്ങളില്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്നവരെ കുറിച്ചും ചിത്രീകരിച്ച് വീഡിയോ റിലീസ് ചെയ്യുന്നതാണ്.
ഗിരീഷ് നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ പ്രൊമോ വീഡിയോയുടെ ആശയവും നിര്‍മ്മാണവും ലാജു മാത്യു ജോയിയുടെതാണ്.
മീടു മറിയം വര്‍ഗീസ്, ഷിന്റോ, വിവേക് അശോക്, അധീഷ്, ആല്‍ബര്‍ട്ട് വിന്‍സെന്റ്, റോസ് റെജിസ്, ശ്രീജിത്ത് സ്വാമി, ഹരികൃഷ്ണന്, അനില്‍ അമ്പാട്ട് തുടങ്ങിയവരാണ് ഈ പ്രൊമോ വീഡിയോയില്‍ അഭിനയിക്കുന്നത്.
ഛായാഗ്രഹണം- ഷൈല്‍ സതീഷ്, എഡിറ്റര്‍- കൃഷ്ണകുമാര്‍ മാരാര്‍, കല- വേലു വാഴയൂര്‍, സംഗീതം- അജയ് ജോസഫ്, കളറിസ്റ്റ്- അലക്സ് വര്‍ഗീസ്,
വേഷവിധാനം- റോസ് റെജിസ്, ഗ്രാഫിക്സ്- സെന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- സന്തോഷ് ചെറുപൊയ്ക, സൗണ്ട് എഞ്ചിനീയര്‍- അഭിനവ്, സൗണ്ട് ഇഫക്ട്സ്- സാബു, പ്രൊഡക്ഷന്‍ മാനേജര്‍- ബിനു തോമസ്, സംഗീത നിര്‍മ്മാണം- ഷാജിത്ത് ഹുമയൂണ്‍, അസോസിയേറ്റ് ഡയറക്ടര്‍- ആല്‍ബര്‍ട്ട് വിന്‍സെന്റ്, അസി. ക്യാമറാമാന്- ശ്രീജിത്ത് സ്വാമി, അസി. എഡിറ്റര്‍- സൂര്യ, സ്റ്റുഡിയോ- ഫുള്‍ സ്ക്രീന്‍ സിനിമാസ്, ഡിഐ സ്റ്റുഡിയോ- തപസി മോഷന്‍ പിക്ചേഴ്സ്, ക്യാമറ യൂണിറ്റ്- ക്യാമറ ലാന്‍ഡ്, ഡിജിറ്റല്‍ ഏജന്‍സി- വൈല്‍ഡ് ക്യാറ്റ് മീഡിയ.
ശ്രീജ, ആല്‍ബര്‍ട്ട് വിന്‍സെന്റ്, മീടു മറിയം വര്‍ഗീസ്, കൃഷ്ണകുമാര്‍ മാരാര്‍, വിവേക് അശോക്, ഗിരീഷ് നായര്‍ എന്നിവരാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com