എ.എസ്. ദിനേശ്
കൊച്ചി:
ചിയാന്‍ വിക്രം നായകനായി വിവിധ ഗെറ്റപ്പുകളില്‍ എത്തുന്ന 'കോബ്ര' എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി.
'ഇമൈകള് നൊടികള്‍', 'ഡിമാന്‍ഡി കോളനി' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനായ ആര്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'.
സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ 'കെജിഫ്'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തില്‍ എത്തുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്ഫാന് പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷന് മാത്യു, സര്‍ജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.
എ. ആര്. റഹ്മാന് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയും 'കോബ്ര'യ്ക്കുണ്ട്.
ഹരീഷ് കണ്ണന് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തില്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് ഭുവന് ശ്രീനിവാസനാണ്.
ചിത്രത്തിലെ ആദ്യ ഗാനം ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു.
പി ആര് ഒ- എ എസ് ദിനേശ്, ശബരി.
Online PR - CinemaNewsAgency.Com