CNA
കൊച്ചി:
സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം 'കോബ്ര' ആഗസ്റ്റ് 31 ന് തീയേറ്ററുകളിലെത്തും.
കോവിഡിന് മുന്‍പേ ചിത്രീകരണം തുടങ്ങിയ ചിത്രം, വി. എഫ് എക്സ് വര്‍ക്കുകള്‍ പൂര്‍ത്തിയാവാന്‍ കാലതാമസമെടുത്തതിനാലാണ് വൈകിയത്.
സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിച്ച് ആര്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിയാന്‍ വിക്രം ചിത്രം 'കോബ്ര', ഇഫാര്‍ മീഡിയായ്ക്ക് വേണ്ടി റാഫി മതിര കേരളത്തില്‍ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസും, ഇ ഫോര്‍ എന്റ്റര്ടൈന്മെന്റ്റും ചേര്‍ന്ന് 'കോബ്ര' തീയേറ്ററുകളില്‍ എത്തിക്കുന്നു.
എ.ആര്. റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.
'ഇമൈക്ക നൊടികള്‍', 'ഡിമാന്‍ഡി കോളനി' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'.
'കെജിഎഫി'ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്ഫാന് പത്താന് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
മലയാളി താരങ്ങളായ റോഷന് മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
വിക്രമിന്റെ കരിയറില്‍ 'അന്യന്', 'ഐ', എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത്ര ഹൈപ്പില്‍ എത്തുന്ന മറ്റൊരു ചിത്രമില്ല.
മൂന്ന് വര്‍ഷത്തിലേറയായി നിരവധി ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.
വിക്രം ചിത്രത്തില്‍ പതിനെട്ടിലേറെ ഗെറ്റപ്പുകളിലെത്തുന്നതായാണ് സൂചന. വി എഫ് എക്സ് വര്‍ക്കുകള്‍ക്ക് മാത്രം 28 കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ ചിലവഴിച്ചത്.
ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'കോബ്ര' ആഗസ്റ്റ് 31ന് തീയേറ്ററുകളില്‍ എത്തും.
പിആര്‍ഒ- ശബരി.
Online PR - CinemaNewsAgency.Com