CNA
കൊച്ചി:
സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിച്ച് ആര്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിയാന്‍ വിക്രം ചിത്രം 'കോബ്ര'യുടെ ട്രെയിലര്‍ വയറലായി. ലോകത്തിലെ വിവിധ ഭാഗങ്ങളിലായി 61 ലക്ഷത്തോളം പേരാണ് ഇന്നലെ റിലീസ് ചെയ്ത ട്രെയിലര്‍ കണ്ടത്.
ചിത്രത്തിനു വേണ്ടിയുളള കാത്തിരിപ്പിന്റെ ആവേശം ഇരട്ടിയാക്കുന്ന ട്രെയിലറാണ് ഇപ്പോള്‍ പറത്തിറങ്ങിയത്.
ഇഫാര്‍ മീഡിയായ്ക്ക് വേണ്ടി റാഫി മതിര കേരളത്തില്‍ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, ഇ ഫോര്‍ എന്റ്റര്ടൈന്മെന്റ്റ് എന്നിവര്‍ ചേര്‍ന്ന് 'കോബ്ര' തീയേറ്ററുകളില്‍ എത്തിക്കുന്നു.
എ.ആര്. റഹ്മാന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.
'ഇമൈക്ക നൊടികള്‍', 'ഡിമാന്‍ഡി കോളനി' എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോബ്ര'.
കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്ഫാന് പത്താന് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷന് മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
വിക്രമിന്റെ കരിയറില്‍ അന്യന്, ഐ, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത്ര ഹൈപ്പില്‍ എത്തുന്ന മറ്റൊരു ചിത്രമില്ല.മൂന്ന് വര്‍ഷത്തിലേറയായി നിരവധി ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.ചിത്രത്തിന്റ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിക്രം കേരളത്തില്‍ ആഗസ്റ്റ് 26 ന് കൊച്ചിയില്‍ എത്തുന്നുണ്ട്.
ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'കോബ്ര' ആഗസ്റ്റ് 31ന് തീയേറ്ററുകളില്‍ എത്തും.
പിആര്‍ഒ: ശബരി.
Online PR - CinemaNewsAgency.Com