CNA
കൊച്ചി:
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, സത്യരാജ്, അനുപം ഖേര്‍, വിനയ് റായ്, ഹനിയ നഫീസ എന്നിവര്‍ അഭിനയിക്കുന്ന ഹൊറര്‍ ചിത്രമായ 'കണക്ട്' ഡിസംബര്‍ 22ന് ന്യൂ സൂര്യ ഫിലിംസ് തീയേറ്ററുകളിലെത്തിക്കുന്നു.
'മായ', 'ഗെയിം ഓവര്‍' എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് അശ്വിന് ശരവണന് സംവിധാനം ചെയ്ത 'കണക്ടി'ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പ്രേക്ഷകരെ പ്രകമ്പനം കൊള്ളിച്ചു വൈറലായിരിക്കയാണ്.
റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ വിഘ്നേഷ് ശിവന് നിര്‍മ്മിക്കുന്ന 'കണക്റ്റ്' എന്ന ചിത്രത്തിന്റെ രചന അശ്വിന് ശരവണന്, കാവ്യ രാംകുമാര്‍ ചേര്‍ന്ന് എഴുതുന്നു.
ക്യാമറ- മണികണ്ഠന് കൃഷ്ണാചാരി, സംഗീതം- പൃഥ്വി ചന്ദ്രശേഖര്‍, എഡിറ്റര്‍- റിച്ചാര്‍ഡ് കെവിന്.
Online PR - CinemaNewsAgency.Com