CNA
കൊച്ചി:
പ്രശസ്ത തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍, ജിനു ഇ തോമസ്, മറീന മൈക്കിള്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമന് റാഫി സംവിധാനം ചെയ്യുന്ന 'കര്ട്ടന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, പ്രശസ്ത ചലച്ചിത്ര താരം വിജയ് സേതുപതി, തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
പാവക്കുട്ടി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശിവജി ഗുരുവായൂര്‍, വി കെ ബൈജു, ശിവദാസന്‍, സിജോ, സൂര്യ, അമന് റാഫി, അമ്പിളി സുനില്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം- സന്ദീപ് ശങ്കര്‍, തിരക്കഥ- ഷിജ ജിനു, അസോസിയേറ്റ് ഡയറക്ടര്‍- വൈശാഖ് എം സുകുമാരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- സനൂപ് ഷാ, രജീന്ദ്രന്‍ മതിലകത്ത്, സുജിത എസ്, പരസ്യകല- മനു ഡാവിഞ്ചി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷൗക്കത്ത് മന്നലംകുന്ന്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com