CNA
തിരു:
സംസ്ഥാന ഡോക്യുമെന്ററി പുരസ്ക്കാരങ്ങള്‍ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ക്കൊപ്പം പരിഗണിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോക്യുമെന്ററി സംവിധായകരുടെ സംഘടനയായ DFFK ബഹു.സാംസ്ക്കാരിക വകുപ്പുമന്ത്രി ശ്രീ സജി ചെറിയാന് നിവേദനം നല്കി.
സിനിമ പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറിയ ശേഷം സംസ്ഥാന ടെലിവിഷന്‍ പുരസ്ക്കാരങ്ങള്ക്കൊപ്പമാണ് ഡോക്യുമെന്ററികള്‍ പരിഗണിക്കപ്പെട്ടു വരുന്നത്. ഓസ്ക്കാര്‍ /കാന്‍ അവാര്‍ഡ് / ദേശീയ ചലച്ചിത്ര പുരസ്കാരം ഉള്‍പ്പടെ ലോകത്തെ സുപ്രധാന ചലച്ചിത്ര മേളകളിലും പുരസ്ക്കാരങ്ങളിലുമെല്ലാം കഥാചിത്രങ്ങളെയും കഥേതര ചിത്രങ്ങളെയും ഒരേ രീതിയിലാണ് പരിഗണിക്കുന്നത്.
ഡോക്യുമെന്ററി മേഖലയുടെ ഗുണപരമായ വളര്‍ച്ചക്ക് സഹായകമല്ലാത്ത നിലവിലെ അവസ്ഥ മാറ്റണമെന്ന നിര്‍ദ്ദേശത്തെ സാംസ്ക്കാരിക വകുപ്പുമന്ത്രി പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തതായി DFFK ഭാരവാഹികള്‍ അറിയിച്ചു.