സി എന്‍ എ-
കൊച്ചി:
സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് ദുല്‍ഖര്‍ സല്മാന് റോഷന് ആന്‍ഡ്രൂസ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖുര്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്.
ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതൊരു പോലീസ് സ്റ്റോറി ആണെന്നും തന്റെതു ഒരു പോലീസ് വേഷമാണെന്നും പോസ്റ്ററിലൂടെ വ്യക്തമാക്കുന്നുണ്ട്.
ദുല്‍ഖറും റോഷന് ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞന് സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. 'പിസ', 'സൂദു കാവും', 'കുക്കൂ', 'ജിഗര്‍തണ്ട', 'മദ്രാസ്', 'കബാലി', 'കാല', 'പറയേറും പെരുമാള്‍', 'വട ചെന്നൈ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്. ഛായാഗ്രഹണം- അസ്ലം പുരയില്‍, എഡിറ്റര്‍- ശ്രീകര്‍ പ്രസാദ്, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- സുജിത് സുധാകരന്, ആര്‍ട്ട്- സിറില്‍ കുരുവിള, സ്റ്റില്‍സ്- രോഹിത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സിദ്ധു പനയ്ക്കല്‍, പിആര്‍ഒ- മഞ്ജു ഗോപിനാഥ്.