CNA
കൊച്ചി:
വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, 'ഭാരത സര്‍ക്കസ്'എന്ന ചിത്രത്തിനു ശേഷം
സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും ചെയ്യുന്ന 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി, മെഗാ സ്റ്റാര്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. തുടര്‍ന്ന് 'ഡാന്‍സ് പാര്‍ട്ടി'യിലെ രാഹുല്‍ രാജ് സംഗീതം പകര്‍ന്ന 'ദമാ ദമാ..' എന്ന ഗാനം റിലീസ് ചെയ്തു.
മനോരമ മ്യൂസിക്ക് ഗാനങ്ങള്‍ വിപണിയിലെത്തിക്കുന്നു.
രാഹുല്‍ രാജ് ഈണം നല്കിയ നാല് പാട്ടുകള്‍ക്ക് പുറമേ, ബിജിബാല്‍, വി3കെ എന്നിവര്‍ സംഗീതം നല്കിയ ഗാനങ്ങളും ചിത്രത്തിലുണ്ട്.
സന്തോഷ് വര്‍മ്മ, നിഖില്‍ എസ് മറ്റത്തില്‍, മല്ലു റാപ്പര്‍ ഫെജോ എന്നിവരാണ് ചിത്രത്തിലെ ഗാനരചയിതാക്കള്‍.
സംവിധായകന് ജൂഡ് ആന്റണി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശ്രദ്ധ ഗോകുല്‍, പ്രയാഗ മാര്ട്ടിന്, പ്രീതി രാജേന്ദ്രന് എന്നിവര്‍ നായികമാരാകുന്നു.
ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി, അഡ്വ. വിജയകുമാര്‍, ഗോപാലകൃഷ്ണന് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യന് നിര്‍വഹിക്കുന്നു.
എഡിറ്റിംങ്- വി സാജന്, ആര്‍ട്ട്- സതീഷ് കൊല്ലം, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റുംസ്- അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍- ഡാന്‍ ജോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍ ജോസ്, മധു തമ്മനം, കോ ഡയറക്ടര്‍- പ്രകാശ് കെ മധു, പ്രൊജക്ട് കോര്‍ഡിനേറ്റര്‍- ഷഫീക്ക് കെ. കുഞ്ഞുമോന്, ഫിനാന്‍സ് കണ്ട്രോളര്- മാത്യു ജെയിംസ്, സ്റ്റില്‍സ്- നിദാദ് കെ എന്‍, ശബ്ദലേഖനം- ഡാന്‍, ഡിസൈന്‍സ്- കോളിന്‍സ് ലിയോഫില്‍.
സിനിമാറ്റിക്ക് ഡാന്‍സറായ അനിക്കുട്ടന്റേയും സുഹൃത്തുക്കളുടേയും കഥ പറയുന്ന 'ഡാന്‍സ് പാര്‍ട്ടി' ഡിസംബറില്‍ സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിനെത്തിക്കുന്നു. പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com