CNA
കൊച്ചി:
സോഹന്‍ലാല്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു.
ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താ സീസും നൈസി റെജിയുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മലയാള സിനിമയിലെ യുവനിരയിലെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യം ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് ഇവര്‍.
കൊച്ചി നഗരത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് യൂത്തിന്റെ കാഴ്ച്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്നത്.
ഡാന്‍സും മ്യുസിക്കുമൊക്കെയായി ജീവിക്കുന്നവരുടെ ഏതാനും ചെറുപ്പക്കാരുടെ ജീവിതമാണ് ഏറെ വര്‍ണ്ണപ്പകിട്ടോടെ അവതരിപ്പിക്കുന്നത്.
പ്രയാ ഗാമാര്ട്ടിന്, ലെ നാ, സാജു നവോദയാ, നാരായണന്‍കുട്ടി, ശ്രദ്ധാഗോകുല്‍, പ്രീതി രാജേന്ദ്രന്,ഗോപാല്‍ജി, സജാദ് ബ്രൈറ്റ്, ജാനകി ദേവി എന്നിവരാണ് മറ്റഭിനേതാക്കള്‍.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു.
ബിനു കുര്യന് ഛായാഗ്രഹണവും, വി സാജന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം- സതീഷ് കൊല്ലം, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- അരുണ്‍ മനോഹര്‍, കോ-ഡയറക്ടര്‍- പ്രകാശ് കെ. മധു,
ഡിസൈന്‍- കൊളിന്‍സ് ലിയോഫില്‍, പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ഷഫീഖ്, പ്രൊജക്റ്റ് ഡിസൈനര്‍- മധു തമ്മനം, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍ ജോസ്.
ഫോട്ടോ- നിദാദ്.
Online PR - CinemaNewsAgency.Com