CNA
കൊച്ചി:
വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, 'ഭാരതം സര്‍ക്കസ്'എന്ന ചിത്രത്തിനു ശേഷം
സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡാന്‍സ് പാര്‍ട്ടി' എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ കര്‍മ്മം എറണാകുളം വടുതല വടുതല സെന്റ് ആന്റണീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ വച്ചു നിര്‍വ്വഹിച്ചു.
ഫാദര്‍ ജോസഫ് മറ്റത്തില്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. കൊച്ചിന് കോര്പ്പറേഷന് മേയര്‍ എം. അനില്‍കുമാര്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ പ്രശസ്ത സംവിധായകന് ബി.ഉണ്ണികൃഷ്ണന് ക്ലാപ്പടിച്ചു.
ഫുക്രു, ജൂഡ് ആന്റണി ജോസഫ്, സാജു നവോദയ, ലെന, പ്രയാഗ മാര്ട്ടിന്, ശ്രദ്ധ ഗോകുല്‍, ജോളി ചിറയത്ത്, പ്രീതി, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, ബിനു തൃക്കാക്കര, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, അമാര, സിജി, സുശീല്‍, ബിന്ദു, നസീര്ഖാന്, അപ്പക്ക, ഫ്രെഡി, തിരു, സുരേഷ് നായര്‍, എല്‍ദോ, സുമേഷ്, ഡോ. ശശികാന്ത്, വര്‍ഗീസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കൂര്യന് നിര്‍വ്വഹിക്കുന്നു.
സംഗീതം- ബിജി ബാല്‍ , ഗാന രചന- സന്തോഷ് വര്‍മ്മ, എഡിറ്റിംഗ്ഡ- വി. സാജന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുനില്‍ ജോസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- മധു തമ്മനം, കലാസംവിധാനം- അജി കുറ്റിയാനി, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂംസ്- അരുണ്‍ മനോഹര്‍, ശബ്ദലേഖനം- ഡാന്‍, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍- ഷഫീക്ക്, ഫിനാന്‍സ് കണ്ട്രോളര്- സുനില്‍ പി.എസ്, സഹസംവിധാനം- പ്രകാശ് കെ.മധു, സ്റ്റില്‍സ്- സിദാദ് കെ.എന്‍, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com