സി എന്‍ എ-
കൊച്ചി:
പൂര്‍ണമായും യു എ ഇ യില്‍ ചിത്രീകരിച്ച മലയാളച്ചിത്രം 'ദേരഡയറീസ്' ഒടിടി റിലീസിന് ഒരുങ്ങുന്നു.
എം ജെ എസ് മീഡിയയുടെ ബാനറില്‍ ഫോര്‍ അവര്‍ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് നിര്‍മ്മിക്കുന്നു 'ദേര ഡയറീസ്', രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് മുഷ്ത്താഖ് റഹ്മാന് കരിയാടനാണ്. ചിത്രം മാര്‍ച്ച് 19 ന് ഒടിടി പ്ലാറ്റ്ഫോമായ നി സ്ട്രീമിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തും.
യു എ ഇ യില്‍ നാലു പതിറ്റാണ്ടോളം പ്രവാസജീവിതം നയിച്ച യൂസഫ് എന്ന അറുപതുകാരന്, അറിഞ്ഞോ അറിയാതെയോ നിരവധി വ്യക്തികളില്‍ ചെലുത്തിയ സ്വാധീനം വ്യത്യസ്തരീതികളില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'ദേര ഡയറീസ്'. കണ്ടുമടുത്ത പ്രവാസത്തിന്റെയും ഗള്‍ഫിന്റെയും കഥകളില്‍ നിന്നും വേറിട്ട സഞ്ചാരം കൂടിയാണീ ഈ ചിത്രം.
തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി നിര്‍മ്മിച്ച 'മേര്‍ക്കു തൊടര്‍ച്ചി മലൈ' എന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അബു വളയംകുളം ചിത്രത്തില്‍ നായക വേഷമായ യൂസഫിനെ അവതരിപ്പിക്കുന്നു. 'ഈട', 'അഞ്ചാം പാതിര' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അബു സുപ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ടങ്കിലും നായകനായെത്തുന്ന ആദ്യചിത്രമാണിത്.
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധ പിടിച്ചുപ്പറ്റുന്ന ഷാലു റഹീമാണ് മറ്റൊരു കഥാപാത്രമായ അതുലിനെ അവതരിപ്പിക്കുന്നത്. 'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഷാലു, 'എടക്കാട് ബറ്റാലിയന്', 'ലൂക്ക', 'മറഡോണ', 'ഒറ്റയ്ക്കാരു കാമുകന്', 'കളി' തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ദുബായിലെ ഹിറ്റ് എഫ് എം 96.7 ആര് ജെ അര്‍ഫാസ് ഇക്ബാല്‍ ഒരു സുപ്രധാന വേഷം അവതരിപ്പിച്ച് വെള്ളിത്തിരയിലേക്ക് ചുവടു വെയ്ക്കുന്നു.
ഇവരെകൂൂടാതെ മധു കറുവത്ത്, ഷമീര്‍ഷാ, രൂപേഷ് തലശ്ശേരി, പ്രശാന്ത് കൃഷ്ണന്, ജയരാജ്, അഷ്റഫ് കളപ്പറമ്പില്‍, രാകേഷ് കുങ്കുമത്ത്, ബെന്‍ സെബാസ്റ്റിയന്, ഫൈസല്‍, അബ്രഹാം ജോര്‍ജ്, സഞ്ജു ഫിലിപ്സ്, അജേഷ് രവീന്ദ്രന്, വിനയന്, നവീന്‍ ഇല്ലത്ത്, റോണി അബ്രഹാം, കണ്ണന്‍ചന്ദ്ര, കിരണ്‍ പ്രഭാകര്‍, സാല്‍മണ്‍, സുനില്‍ ലക്ഷ്മീകാന്ത്, സംഗീത, സന്തോഷ് തൃശൂര്‍, അഷ്റഫ് കിരാലൂര്‍, കൃഷ്ണപ്രിയ, ലതാദാസ്, സാറ സിറിയക്, അനുശ്രീ, ബിന്ദു സഞ്ജീവ്, രമ്യ, രേഷ്മരാജ്, സിന്‍ജല്‍ സാജന്, ബേബി ആഗ്നലെ എന്നിവര്‍ക്കൊപ്പം യു എ ഇയിലെ മറ്റു കലാകാരന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.
ഛായാഗ്രഹണം- ധീന്‍ കമര്‍, എഡിറ്റിംഗ്- നവീന്‍ പി വിജയന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബാദുഷ, ഗാനരചന- ജോപോള്‍, സംഗീതം, പശ്ചാത്തല സംഗീതം- സിബു സുകുമാരന്‍, ആലാപനം- വിജയ് യേശുദാസ്, നജീം അര്‍ഷാദ്, കെ എസ് ഹരിശങ്കര്‍, ആവണി, ചമയം- സുബ്രു തിരൂര്‍, കല- പ്രദീപ് എം പി, സജീന്ദ്രന് പുത്തൂര്‍, വസ്ത്രാലങ്കാരം- അജി മുളമുക്ക്, സജിത്ത് അബ്രഹാം, അസോസിയേറ്റ് ഡയറക്ടര്‍- അജീംഷാ, മുനീര്‍ പൊന്നള്‍പ്പ്, ശബ്ദലേഖനം- വൈശാഖ് സോബന്, ശബ്ദമിശ്രണം- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ മാനേജര്‍- റെജു ആന്റണി ഗബ്രിയേല്‍(യു എ ഇ), ക്യാമറ അസ്സോസിയേറ്റ്- മോനച്ചന്, ഡിസൈന്‍സ്- പ്രദീപ് ബാലകൃഷ്ണന്, സംവിധാന സഹായികള്‍- രഞ്ജിത്ത് പുലിക്കടത്ത് ഉണ്ണി, ഷറഫ് അലവി, സിജന് ജോസ്, സ്റ്റില്‍സ്- അബ്ദുള്‍ ലത്തീഫ് ഒകെ, ഒടിടി റിലീസ്- നിസ്ട്രീം, മാര്‍ക്കറ്റിംഗ് ആന്റ് പബ്ളിസിറ്റി- ഹൈഹോപ്സ് ഫിലിം ഫാക്ടറി, പി ആര് ഓ- അജയ് തുണ്ടത്തില്‍. Online PR- CNA