CNA
കൊച്ചി:
കുടുംബത്തിലെ വിളക്കാണ്, ഐശ്വര്യമാണ് സ്ത്രീ എന്നാണ് നമ്മള് പറയാറ്. എന്നാല്‍ ഒരു സ്ത്രീ വഴിതെറ്റി യാത്ര തുടര്‍ന്നാല്‍ ആ കുടുംബത്തിന്റെ സ്ഥിതി എന്താകും?
അത്തരത്തിലുള്ള ഒരു കുടുംബത്തില്‍ പ്രശ്നങ്ങളും തുടര്‍ന്ന് കൊലപാതകങ്ങളും സൃഷ്ടിക്കുന്ന ഒരു സ്ത്രീയുടെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് 'ഡിറ്റക്റ്റീവ് ആദം ജോണ്‍'.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ജോസി ജോര്‍ജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റാഷിദ് തിരൂര്‍ നിര്‍വ്വഹിക്കുന്നു.
ഗാനരചനയും സംഗീത സംവിധാനവും ബിനോയ് കുമ്പളങ്ങി നിര്‍വ്വഹിക്കുന്നു.
ആലാപനം- നിത്യ റോസ് ഷിബു, സംവിധായകന് ജോസി ജോര്‍ജ് തന്നെ ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണമെഴുതി നിര്‍മ്മിക്കുന്നു.
ക്രീയേറ്റീവ് ഡയറക്ടര്‍- സുരേഷ് കായംകുളം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- അയ്യമ്പിള്ളി പ്രവീണ്‍, പ്രോഗ്രാമിങ്- പ്രമോദ് സാരംഗ്, എഡിറ്റിംഗ്- റാഷിദ് തിരൂര്‍, മേക്കപ്പ്- മനുകൃഷ്ണ ചേര്‍ത്തല, കോസ്റ്റ്യൂസ്- വിശ്വനാഥന് തിരുന്നാവായ, പ്രൊഡക്ഷന്‍ കണ്ട്രോള്- സതീഷ് പട്ടാമ്പി, പബ്ലിസിറ്റി ഡിസൈനര്‍- സുധി തിരൂര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com