സി എന്‍ എ-
ചെന്നൈ:
തമിഴ് സൂപ്പര്‍ താരം ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്. 'ദി ഗ്രേ മാന്‍' എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്.
റുസോ ബ്രദേഴ്സ് ആണ് 'ദി ഗ്രേ മാന്‍' സംവിധാനം ചെയ്യുന്നത്. 2009ല്‍ പുറത്തിറങ്ങിയ 'ദി ഗ്രേ മാന്‍' എന്ന മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
തന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ധനുഷ്. ചിത്രത്തില്‍ റയാന് ഗോസ്ലിംഗ്, ക്രിസ് ഇവാന്‍സ്, അന ഡി അര്‍മാസ് എന്നിവരോടൊപ്പം അഭിനയിക്കും.
ഈ ചിത്രം നെറ്റ്ഫ്ളിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്.
2018ല്‍ പുറത്തിറങ്ങിയ 'ദി എക്സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.