സി എന്‍ എ-
ചെന്നൈ:
ധനുഷ് നായകനാകുന്ന 'കര്ണ്ണന്' എന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസിന്റെ അനൗണ്‍സ്മെന്റ് ടീസര്‍ നിര്‍മ്മാതാവ് കലൈപുലി എസ്. താണുവിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.
ഏറെ ചര്‍ച്ചയായ 'പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കര്ണന്'.
മാരിയുടെ 'പരിയേറും പെരുമാളിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
ആറു മാസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിന്റെ ടൈറ്റില്‍ മേക്കിങ് വീഡിയോ പുറത്തുവിട്ടിരുന്നു.
പുതിയ ചിത്രമായ കര്‍ണ്ണനില്‍ രജിഷ വിജയനാണ് നായിക. ലാല്‍, യോഗി ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.
ധനുഷിന്റെ 41ആം ചിത്രമാണ് 'കര്ണ്ണന്'.
'അദ്രങ്കി രേ', 'ജഗമേ തന്തിരം', 'ആയിരത്തില്‍ ഒരുവന്' രണ്ടാം ഭാഗം എന്നിവയാണ് ധനുഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.