സി എന്‍ എ-
കൊച്ചി:
പെണ്ണായി പിറന്നതുകൊണ്ടു മാത്രം ഇരകള്‍ ആയിത്തീരുകയും ചതിയില്‍ അകപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ജീവിക്കാനായി പല വേഷങ്ങള്‍ കെട്ടേണ്ടി വന്ന ഒരു പെണ്ണിന്റെ കഥ പറയുകയാണ് 'ധനയാത്ര' എന്ന സിനിമയിലൂടെ.
എന്തുമായി തീരാവുന്ന ഇന്നത്തെ സാഹചര്യങ്ങളില്‍ പെണ്ണ് എങ്ങനെയൊക്കെ ആകാന്‍ പാടില്ല എന്നും ഈ ചിത്രം വരച്ചു കാട്ടുന്നു.
തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവെച്ച് കുടുംബത്തിനു വേണ്ടി ജീവിക്കുന്ന തികച്ചും സാധാരണക്കാരിയായ വിജിലയ്ക്ക് പ്രത്യേക സാഹചര്യത്തില്‍ ഇന്നേവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത വഴികളിലൂടെ യാത്ര ചെയ്യേണ്ടിവരുന്നു.
ഓരോ ഘട്ടങ്ങളിലായി ദേവരാജന്‍ എന്ന ബിസിനസ്മാനും ഷംല കുര്യന് എന്ന ഫാഷന്‍ മോഡലും വിജിലയുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതോടെ ജീവിതം വീണ്ടും ഗതിമാറുന്നു.
കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച വിജിലയ്ക് പിന്നീടങ്ങോട്ട് മറ്റു പലര്‍ക്കും വേണ്ടി പുതിയ വേഷങ്ങള്‍ കെട്ടേണ്ടി വരുന്നു.
ആത്മസംഘര്‍ഷങ്ങളെയും പ്രതിസന്ധികളെയും മറികടക്കാനായി വിജില ഒറ്റയ്ക്ക് നിന്ന് പൊരുതുമ്പോള്‍ പുതിയ കാലത്തെ ചില സമസ്യകള്‍ ഇവിടെ പൂരിപ്പിക്കപ്പെടുന്നു.
ഗിരീഷ് കുന്നുമ്മല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം സ്ത്രീ മനസ്സിലൂടെയുള്ള യാത്രയാണ്.
പെണ്ണും അവളുടെ കണ്ണീരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ജയിക്കുന്നത് ആരായിരിക്കും?
വിജില എന്ന ശക്തമായ കഥാപാത്രത്തെ ശ്വേതാ മേനോന് അവതരിപ്പിക്കുന്നു. ദേവരാജന്‍ ആയി റിയാസ് ഖാനും ഷംല കുര്യന് ആയി തെലുങ്ക് ചലച്ചിത്ര താരം സന്ദീപ അയ്യരും എത്തുന്നു.
ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സ് ബാനറില്‍ ബെന്നി തൊടുപുഴ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് ചന്ദ്രന് രാമന്തളി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍- ആഷിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- യു ജി കെ, ഛായാഗ്രഹണം- വേണുഗോപാല്‍, എഡിറ്റിംഗ്- രഞ്ജന്‍ എബ്രഹാം, ഗാനങ്ങള്‍- വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, ജിനേഷ് കുമാര്‍ എരമം, ഗിരീഷ് കുന്നുമ്മല്‍, സംഗീതം- കാഞ്ഞങ്ങാട് രാമചന്ദ്രന്, രാജാമണി, പശ്ചാത്തല സംഗീതം- ബിജിബാല്‍, മേക്കപ്പ്- അനില്‍ നേമം, കലാസംവിധാനം- രാംകുമാര്‍, വസ്ത്രാലങ്കാരം- അസീസ് പാലക്കാട്, പ്രൊഡക്ഷന്‍ കണ്ട്രോളര്- എ കെ ശ്രീജയന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- കമല്‍ പയ്യന്നൂര്‍, സ്റ്റില്‍സ്- അനസ് പടന്നയില്‍.
ശ്വേതാ മേനോനെ കൂടാതെ ആനന്ദ്, സുനില്‍ സുഗത, ഇടവേള ബാബു, ധര്മ്മജന് ബോള്‍ഗാട്ടി, ബിജുക്കുട്ടന്, മാമുക്കോയ, ഇന്ദ്രന്‍സ്, അനില്‍ മുരളി, കലാഭവന്‍ പ്രജോദ്, ഭഗത് മാനുവല്‍, കോട്ടയം നസീര്‍, പയ്യന്നൂര്‍ മുരളി, ജയന് ചേര്‍ത്തല, കലാശാല ബാബു, ജെയിംസ് പാറക്കല്‍, നന്ദകിഷോര്‍, കവിയൂര്‍ പൊന്നമ്മ, ബീന ആന്റണി, സംഗീത രാജേന്ദ്രന്, സോജ ജോളി, അനു, ശ്രീദേവി തുടങ്ങിയവരാണ് മറ്റ് സഹതാരങ്ങള്‍.
ഏപ്രില്‍ 14 വിഷുദിനത്തില്‍ ലൈം ലൈറ്റ് മീഡിയയുടെ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യും.
Online PR - CNA.